വിവാഹവാർഷികദിനത്തിൽ മോഹൻലാൽ പങ്കുവെച്ച ചിത്രം ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Malayalam

അമേരിക്കയിൽ 38-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും ഇന്ന് 38-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. ജീവിതത്തിലെ മധുരനിമിഷത്തെക്കുറിച്ച് വൈകാരികമായ കുറിപ്പാണ് മോഹൻലാൽ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ പശ്ചാത്തലത്തിൽ, സുചിത്രയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട്, '38 വര്‍ഷങ്ങള്‍ പിന്നിടുന്നു...ഇപ്പോഴും എല്ലാം ഒരു തുടക്കം പോലെ തോന്നുന്നു...'എന്നാണ് അദ്ദേഹം കുറിച്ചത്.

താരത്തിന്റെ പോസ്റ്റിന് താഴെ സിനിമാലോകത്തെ സഹപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ ആശംസകളുമായി എത്തി. മലയാള സിനിമയിലെ മാതൃകാ ദമ്പതികളായിട്ടാണ് പലരും ഇരുവരെയും വിശേഷിപ്പിക്കുന്നത്. 1988 ഏപ്രില്‍ 28-ന് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു ലാൽ സുചിത്രയ്ക്ക് താലിചാർത്തിയത്. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിലെ സുബ്രഹ്മണ്യം ഹാളിലായിരുന്നു സത്കാരച്ചടങ്ങുകൾ. പ്രശസ്ത തമിഴ് നിര്‍മാതാവ് കെ. ബാലാജിയുടെ മകളായ സുചിത്ര, മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ വലിയ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്.

വിവാഹദിനത്തിൽ മോഹൻലാലും സുചിത്രയും

ലാൽആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്ന വേളയിലാണ് ഈ ആഘോഷം. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന മഹേഷ് നാരായണന്‍ ചിത്രം 'പേട്രിയറ്റ്', ജീത്തു ജോസഫിന്റെ 'ദൃശ്യം 3' എന്നിവ മേയില്‍ തിയറ്ററുകളിലെത്തും.