മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ഓണച്ചിത്രം 'ഹൃദയപൂർവ'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ടീസറിലേതുപോലെ തന്നെ മോഹൻലാലിന്റെ നർമമൂഹൂർത്തങ്ങളാണ് ട്രെയിലറിലും നിറയുന്നത്. 'നമ്മൾ മറച്ചുവയ്ക്കുന്നൊരു കാര്യം..അത് നമ്മൾ പോലുമറിയാതെ വാതിൽപ്പഴുതിലൂടെ വരുന്നൊരു കാറ്റുപോലെ നമ്മളെ തലോടുകയും..' എന്നുതുടങ്ങുന്ന മോഹൻലാലിന്റെ ഡയലോഗിലാണ് ആരംഭം. 'ഈശ്വരാ...'എന്ന ലാൽഡയലോഗിൽതന്നെയാണ് ട്രെയിലർ പൂർണമാകുന്നത്.
മോഹൻലാൽ-സംഗീത് പ്രതാപ് കോംബോയുടെ കോമഡിരംഗങ്ങളാകും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന സൂചനയും ട്രെയിലർ തരുന്നുണ്ട്. മാളവിക മോഹൻ,സംഗീത,സിദ്ദിഖ്,ലാലു അലക്സ്,ജനാർദനൻ തുടങ്ങിയവരും ട്രെയിലറിലുണ്ട്. നൈറ്റ് കോൾ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ സോനു ടി.പിയാണ് തിരക്കഥയൊരുക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനും ചിത്രത്തിന്റെ അണിയറയിലുണ്ട്. അനൂപിന്റേതാണ് കഥയും.
ജസ്റ്റിൻ പ്രഭാകറിന്റേതാണ് സംഗീതം. അനുമൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങും നിർവഹിക്കുന്നു. ഗാനങ്ങൾ - മനു മഞ്ജിത്ത്. കലാസംവിധാനം - പ്രശാന്ത് നാരായണൻ. മേക്കപ്പ് -പാണ്ഡ്യൻ,കോസ്റ്റ്യൂം-സമീറാ സനീഷ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഓഗസ്റ്റ് 28ന് തീയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.