മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ആ വേഷപ്പകർച്ചയെത്തി. തുടരും എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന L366ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ലാലേട്ടന്റെ ആ പഴയ 'മാസ്' ലുക്ക് തിരികെ ലഭിച്ച സന്തോഷത്തിലാണ് ആരാധകര്‍.
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ടി.എസ്.ലവ്‌ലജന്‍ എന്നാണ് ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായ താടി വടിച്ച്, മീശ പിരിച്ച മോഹന്‍ലാലിന്റെ പുതിയ ലുക്ക് ഈ കഥാപാത്രത്തിന് വേണ്ടിയുള്ളതായിരുന്നു. മോഹൻലാലിന്റെ ആ പഴയ ലുക്കും പ്രസരിപ്പും പോസ്റ്ററില്‍ ഉടനീളം നിഴലിക്കുന്നുണ്ട്.
മനുഷ്യരൂപത്തിൽ ശുദ്ധമായ സ്നേഹം എന്ന വാചകത്തോടെ മോഹൻലാൽ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിച്ചത്. ലവ്‌ലജന്റെ കൗതുകം നിറഞ്ഞ ഒപ്പും തീയതിയും പോസ്റ്ററിനൊപ്പം കൊടുത്തിട്ടുണ്ട്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന സിനിമയ്ക്ക് രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. L366 എന്നത് ചിത്രത്തിന് താത്കാലികമായി നല്കിയ പേരാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിനൊപ്പം മോഹന്‍ലാല്‍ ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
മീരാ ജാസ്മിനാണ് നായിക. മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയവരും അഭിനയിക്കുന്നു. ഷാജി കുമാറാണ് ഛായാഗ്രഹണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജെയ്ക്ക് ബിജോയ്സ് സംഗീതം പകരുന്നു. കോ-ഡയറക്ഷൻ -ബിനു പപ്പു, എഡിറ്റിങ്- വിവേക്ഹർഷൻ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-മഷർ ഹംസ,മേക്കപ്പ്- റോണക്സ് സേവ്യർ,സ്റ്റിൽസ്-അമൽ സി സദർ.
സെൻട്രൽ പിക്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ശബ്ദസംവിധാനം -വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മിറാഷ് ഖാൻ,അസ്സോസ്സിയേറ്റ് ഡയറക്ടർ-അനസ് വി, പ്രൊഡക്ഷൻ മാനേജർ-ജോമോൻ ജോയ് ചാലക്കുടി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എസ്സാ കെ. എസ്തപ്പാൻ 'ദൃശ്യം 3' യുടെ ഷൂട്ടിംഗിന് ശേഷം മോഹൻലാൽ ജോയിന്‍ ചെയ്ത ഈ ചിത്രം ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.