Malayalam

'ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റി'നെ പ്ര​ശം​സി​ച്ച് മ​നോ​ജ് ബാ​ജ്പേ​യി

പപ്പപ്പ റിപ്പോര്‍ട്ടര്‍

നി​വി​ൻ-മമിത കോംബോയിൽ, തി​യേ​റ്റ​റു​ക​ളി​ൽ വ​ലി​യ വി​ജ​യം നേ​ടി​യ 'ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റി'നെ പ്ര​ശം​സി​ച്ച് പ്ര​മു​ഖ ബോ​ളി​വു​ഡ് താ​രം മ​നോ​ജ് ബാ​ജ്പേ​യി. മും​ബൈ​യി​ൽ ന​ട​ന്ന ഐ​എ​ഫ്​പി ഫെ​സ്റ്റി​വ​ലിൽ ​സം​സാ​രി​ക്ക​വെ​യാ​ണ് ത​നി​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട സി​നി​മ​കളെക്കുറിച്ച് താ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​ടു​ത്തി​ടെ ക​ണ്ട മി​ക​ച്ച സി​നി​മ​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ നോ​ർ​വീ​ജി​യ​ൻ ചി​ത്ര​മാ​യ 'സെന്‍റി​മെന്‍റ​ൽ വാ​ല്യൂ', സ്പാ​നി​ഷ് ചി​ത്ര​മാ​യ 'സി​റാ​ത്' എ​ന്നി​വ​യ്‌​ക്കൊ​പ്പ​മാ​ണ് മ​നോ​ജ് ബാ​ജ്പേ​യി മ​ല​യാ​ള ചി​ത്ര​മാ​യ 'ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്' എ​ടു​ത്തു​പ​റ​ഞ്ഞ​ത്. ​പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹം പ്ര​ത്യേ​ക​മാ​യി പ​രാ​മ​ർ​ശി​ച്ച ഏ​ക ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​വും ഇ​താ​യി​രു​ന്നു. സി​നി​മ​ക​ൾ നി​ര​ന്ത​രം കാ​ണാ​റു​ള്ള​തി​നാ​ൽ പെ​ട്ടെ​ന്ന് ഓ​ർമ​യി​ൽ വ​രു​ന്ന​വ​യി​ൽ ഈ ​മ​ല​യാ​ളം റൊ​മാ​ന്‍റി​ക് ചി​ത്ര​വും ത​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഒടിടി റിലീസ് പോസ്റ്റർ

ഗി​രീ​ഷ് എ.​ഡി സം​വി​ധാ​നം ചെ​യ്ത ചി​ത്രം ക​ഴി​ഞ്ഞ ഓ​ണം റി​ലീ​സാ​യി​ട്ടാ​ണ് തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. റി​ലീ​സ് ദിനം മു​ത​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി​യ ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ നി​ര​വ​ധി റെ​ക്കോ​​ഡു​ക​ൾ ഭേ​ദി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ൽ നി​ന്ന് മാ​ത്രം 150 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടു​ന്ന ആ​ദ്യ ചി​ത്ര​മാ​യി മാ​റി​യ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്', ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ നി​ന്ന് 330 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് നേ​ടി​യ​ത്. ഒ​ക്ടോ​ബ​ർ ര​ണ്ട് മു​ത​ൽ ചി​ത്രം ജി​യോ ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ ഒ​ടി​ടി സ്ട്രീ​മിങ്ങും ആ​രം​ഭി​ച്ചി​രു​ന്നു.

'ബത്‍ലഹേം കുടുംബ യൂണിറ്റ്' പോസ്റ്റർ

ആ​ഷ്‌​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മ​മി​ത​യും അ​യ​ൽ​വാ​സി​യാ​യ ജ​സ്റ്റി​നാ​യി നി​വി​ൻ പോ​ളി​യും വേ​ഷ​മി​ട്ട ചി​ത്രം പ്ര​ണ​യ​വും ഹാ​സ്യ​വും കു​ടും​ബ​ബ​ന്ധ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യ ഒ​രു ഫീ​ൽ ഗു​ഡ് എ​ന്‍റ​ർടെയ്​ന​റാ​ണ്. ഗി​രീ​ഷും കി​ര​ൺ ജോ​സി​യും ചേ​ർ​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ചി​ത്രം ഭാ​വ​ന സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ദി​ലീ​ഷ് പോ​ത്ത​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, ശ്യാം ​പു​ഷ്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർമി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള പ്ര​ശ​സ്ത​മാ​യ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം മ​ല​യാ​ള സി​നി​മ​യെ ബോ​ളി​വു​ഡ് താ​രം പ്ര​ശം​സി​ച്ച​ത് മ​ല​യാ​ള സി​നി​മ​യ്ക്ക് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​യി​രി​ക്കു​ക​യാ​ണ്.