മമ്മൂട്ടി 2026-ല പുതുവർഷദിനത്തിൽ സോഷ്യൽമീഡിയയിൽ പങ്കിട്ട ചിത്രങ്ങൾ കടപ്പാട്-മമ്മൂട്ടി ഫേസ്ബുക്ക് പേജ്
Malayalam

2025- മമ്മൂട്ടിയുടെ വർഷം

പപ്പപ്പ റിസര്‍ച്ച് ടീം

2025 മമ്മൂട്ടി എന്ന അഭിനകുലപതിയുടെ വർഷമായിരുന്നു. മമ്മൂട്ടിയുടെ സംസ്ഥാന പുരസ്കാരനേട്ടവും അദ്ദേഹം വില്ലനായി എത്തി ബോക്സ്ഓഫീസുകൾ തൂത്തുവാരിയ കളങ്കാവലും പോയവർഷം പ്രേക്ഷകർ കണ്ടു. ആരോഗ്യപ്രശ്നങ്ങളുമായി മാസങ്ങളോളം വിട്ടുനിന്നതും വീണ്ടും സജീവമായതും കഴിഞ്ഞ വർഷത്തിലായിരുന്നു. അഭിനയത്തിലേക്ക് തിരിച്ചത്തിയ മമ്മൂട്ടിയെ ലോകമെങ്ങുമുള്ളവർ കൈയടികളോടെ വരവേറ്റ കാഴ്ച കഴിഞ്ഞവർഷത്തെ ഏറ്റവും മനോഹരമായ മുഹൂർത്തമായിരുന്നു. സിനിമാലോകത്തുനിന്ന് അതിനപ്പുറമുള്ള ഒരു കാഴ്ച 2025-ൽ ഉണ്ടായതുമില്ല. തന്നിലെ നടനെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. അതാണ് സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ടിട്ടും മമ്മൂട്ടി വലിയ നടനായിത്തന്നെ തുടരുന്നതും.

മ​ല​യാ​ള സി​നി​മ​യെ സം​ബ​ന്ധി​ച്ച് 2025 സ​മ്മി​ശ്ര വ​ർ​ഷ​മാ​യി​രു​ന്നു​വെ​ങ്കി​ലും, മ​മ്മൂ​ട്ടി ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യ ചി​ല വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പോയ ​വ​ർ​ഷ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. വെ​റു​മൊ​രു നാ​യ​ക​ൻ എ​ന്ന​തി​ലു​പ​രി, ക​ഥാ​പാ​ത്ര​ത്തിന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന നടൻ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ഈ ​വ​ർ​ഷം തി​ള​ങ്ങി​നി​ന്നു. 2025-ൽ ​മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ച്ച​ത് അ​ദ്ദേ​ഹ​ത്തിന്‍റെ ക​രി​യ​റി​ലെ സു​വ​ർണ നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. ഭ്ര​മ​യു​ഗം എ​ന്ന ചി​ത്ര​ത്തി​ലെ കൊ​ടു​മ​ൺ പോ​റ്റി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ അ​ദ്ദേ​ഹം ന​ട​ത്തി​യ സൂ​ക്ഷ്മ​മാ​യ പ്ര​ക​ട​നം ജൂ​റി​യു​ടെ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ട​നം ക​ണ്ട് ത​നി​ക്ക് അ​സൂ​യ തോ​ന്നി എ​ന്ന ജൂ​റി ചെ​യ​ർ​മാ​ൻ പ്ര​കാ​ശ് രാ​ജി​ന്‍റെ വാ​ക്കു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ മി​ക​വി​നു​ള്ള ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​യി​രു​ന്നു.

'ഡൊ​മി​നി​ക് ആ​ൻ​ഡ് ദ് ​ലേ​ഡീ​സ് പേ​ഴ്സി'ൽ മമ്മൂട്ടി

2025ൽ മ​മ്മൂ​ട്ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ മൂ​ന്ന് പ്ര​ധാ​ന ചി​ത്ര​ങ്ങ​ളും മൂ​ന്ന് വ്യ​ത്യ​സ്ത ശൈ​ലി​യി​ലു​ള്ള​വ​യാ​യി​രു​ന്നു.

ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്സ്

ഗൗ​തം വസു​ദേ​വ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​റ്റി​വ് ത്രി​ല്ല​റാ​യി​രു​ന്നു. ജ​നു​വ​രി​യി​ൽ പു​റ​ത്തി​റ​ങ്ങി​യ ഈ ​ചി​ത്രം മ​മ്മൂ​ട്ടി​ക്ക​മ്പ​നി​യാ​ണ് നി​ർ​മി​ച്ച​ത്. തിയറ്ററുകളിൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഒടിടിയിൽ ചിത്രം പ്രേക്ഷകസ്വീകാരത്യ നിലനിർത്തുന്നുണ്ട്.

'ബ​സൂ​ക്ക' പോസ്റ്റർ

ബ​സൂ​ക്ക

ഒ​രു ഗെ​യിം ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ട്ട ഈ ​ചി​ത്രം ഏ​പ്രി​ലിലാണ് റി​ലീ​സാ​യ​ത്. മ​മ്മൂ​ട്ടി​യു​ടെ സ്റ്റൈ​ലി​ഷ് ഗെ​റ്റ​പ്പ് കൊ​ണ്ട് ഈ ​ചി​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. നവാഗതനായ ഡീനോ ഡെന്നിസ് തിരക്ക‍ഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടിയുടെ മികച്ച വേഷങ്ങളിലൊന്നാണിത്.

'കളങ്കാവലി'ൽ മമ്മൂട്ടി

ക​ള​ങ്കാ​വ​ൽ

2025-ന്‍റെ ​അ​വ​സാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ​ചി​ത്ര​മാ​ണ് വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​യി മാ​റി​യ​ത്. ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്ത ഈ ​ക്രൈം ത്രി​ല്ല​റി​ൽ മ​മ്മൂ​ട്ടി പ്ര​തി​നാ​യ​ക​നായാണ് എത്തിയത്. വി​നാ​യ​ക​നൊ​പ്പ​മു​ള്ള മ​മ്മൂ​ട്ടി​ച്ചി​ത്രം ഇപ്പോഴം തിയറ്ററിൽ പ്രദർശനം തുടരുകയാണ്.

2025ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​റ​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ക​ള​ങ്കാ​വ​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​മ്മൂ​ട്ടി ഗം​ഭീ​ര​മാ​യ തി​രി​ച്ചു​വ​ര​വാണു ന​ട​ത്തിയത്. 2025-ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച മ​മ്മൂ​ട്ടി ചി​ത്രം എ​ന്ന റെ​ക്കോ​ർ​ഡും ഈ ​ചി​ത്രം സ്വ​ന്ത​മാ​ക്കി.

മമ്മൂട്ടികമ്പനി നിർമിച്ച ആരോ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രിവ്യൂവിനെത്തിയ മമ്മൂട്ടി മഞ്ജുവാരിയർ,രഞ്ജിത്,ശ്യാമപ്രസാദ്,എസ്.ജോർജ് എന്നിവർക്കൊപ്പം

അ​ഭി​ന​യ​ത്തി​ന് പു​റ​മെ, മ​മ്മൂ​ട്ടി​ക്ക​മ്പ​നി എ​ന്ന ത​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ലൂ​ടെ പു​തി​യ സം​വി​ധാ​യ​ക​ർ​ക്കും വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ൽ​കു​ന്ന പി​ന്തു​ണ ഈ ​വ​ർ​ഷ​വും തു​ട​ർ​ന്നു. ഗൗ​തം മേ​നോ​നും ജി​തി​ൻ ജോ​സിനും മ​മ്മൂ​ട്ടി​യെ​ന്ന ന​ടന്‍റെയും നി​ർ​മാതാ​വിന്‍റെയും പൂ​ർ​ണ​മാ​യ പിന്തുണ ലഭിച്ചു. ഇതിനൊപ്പം രഞ്ജിത്ത് സംവിധാനം ചെയ്ത് മഞ്ജുവാരിയർ, ശ്യാമപ്രസാദ്,അസീസ് നെടുമങ്ങാട് എന്നിവർ അഭിനയിച്ച ഹ്രസ്വചിത്രമായ ആരോ യും മമ്മൂട്ടി കമ്പനിയാണ് നിർമിച്ചത്. മമ്മൂട്ടികമ്പനിയുടെ യൂട്യൂബ് ചാനലിൽ 2025-ൽ ഇത് റിലീസ് ചെയ്തു.