ശ്രീനിവാസൻ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

ശ്രീനിവാസൻ അന്തരിച്ചു

പപ്പപ്പ റിപ്പോര്‍ട്ടര്‍

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ(69)അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം തൃപ്പൂണിത്തുറയിലെ ആശുപത്രിയിലായിരുന്നു.

1956 ഏപ്രിൽ 4ന് തലശ്ശേരിക്കടുത്തുള്ള പാട്യത്താണ് ജനനം. കതിരൂർ ​ഗവ ഹൈസ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പിന്നീട് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടി. അതിനുശേഷം പി.എ.ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെ ചലച്ചിത്രരം​ഗത്തേക്ക്. മേളയിലൂടെ അഭിനയത്തിൽ ശ്രദ്ധേയനായി.

1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്ക് കഥ എഴുതിയ എഴുത്തിന്റെ വഴിയിലേക്ക് കടന്ന ശ്രീനിവാസൻ പിന്നീട് കാലത്തെ അതിജീവിച്ച സന്ദേശം ഉൾപ്പെടെ ഒട്ടേറെ സിനിമകൾക്ക് തിരക്കഥയൊരുക്കി. വടക്കുനോക്കിയന്ത്രത്തിലൂടെ സംവിധായകനുമായി. ചിന്താവിഷ്ടയായ ശ്യാമളയാണ് സംവിധാനം ചെയ്ത മറ്റൊരു സിനിമ.

വിമലയാണ് ഭാര്യ. സിനിമാതാരങ്ങളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മക്കളാണ്.