'മാക്ട'ലൈബ്രറിയുടെ ഉദ്ഘാടനം ശ്വേതാ മേനോന്‍ ജോഷി മാത്യുവിന് പുസ്തകങ്ങള്‍ സമ്മാനിച്ച് നിർവഹിക്കുന്നു ഫോട്ടോ-അറേഞ്ച്ഡ്
Malayalam

'മാക്ട'യുടെ ലൈബ്രറി പ്രവര്‍ത്തനം തുടങ്ങി

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്‌കാരിക കൂട്ടായ്മയായ 'മാക്ട' യുടെ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു. മാക്ട ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അമ്മയുടെ പ്രസിഡന്റും ചലച്ചിത്രതാരവുമായ ശ്വേതാ മേനോന്‍ മാക്ട ചെയര്‍മാന്‍ ജോഷി മാത്യുവിന് പുസ്തകങ്ങള്‍ സമ്മാനിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി. രാകേഷ്, മാക്ടക്കോസ് സെക്രട്ടറി വ്യാസന്‍ എടവനക്കാട് എന്നിവര്‍ മുഖ്യാതിഥികളായി. പുസ്തകത്തിനുള്ള ആദ്യ ഡെപ്പോസിറ്റ് തുക വ്യാസന്‍ എടവനക്കാടില്‍നിന്ന് രാകേഷ് ഏറ്റുവാങ്ങി.

ഫെഫ്ക വര്‍ക്കിങ് സെക്രട്ടറി സോഹന്‍ സീനുലാല്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ഹംസ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

'മാക്ട'ലൈബ്രറിയുടെ ഉദ്ഘാടനച്ചടങ്ങിൽ ശ്വേതാ മേനോന്‍ സംസാരിക്കുന്നു

ഫെഫ്ക ഡിസൈനേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം ജിസന്‍ പോളിനെ ചെയര്‍മാന്‍ ജോഷി മാത്യു പൊന്നാട അണിയിച്ച് ആദരിച്ചു. ജോയന്റ് സെക്രട്ടറിമാരായ സോണി സായി, ബാദുഷ, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായ എ.എസ്. ദിനേശ്, അഞ്ജു അഷറഫ്, സംവിധായകരായ എം.ഡി. സുകുമാരന്‍, കെ.ജെ. ബോസ്, ക്യാമറമാന്‍ സാലു ജോര്‍ജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. മാക്ട ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ അരൂക്കുറ്റി സ്വാഗതവും ട്രഷറര്‍ സജിന്‍ ലാല്‍ നന്ദിയും പറഞ്ഞു