'ലോ ആന്റ് ഓർഡർ'പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

'ലോ ആന്റ് ഓർഡർ' റിലീസ് വീണ്ടും മാറ്റി; മമ്മൂട്ടി-ദുൽഖർ ക്ലാഷ് ഒഴിവായി

പപ്പപ്പ റിപ്പോര്‍ട്ടര്‍

പ്രകാശ് വർമയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലോ ആന്റ് ഓർഡർ' എന്ന ചിത്രത്തിൻ്റെ റിലീസ് വീണ്ടും മാറ്റി. സെപ്റ്റംബർ 18 ആണ് പുതിയ റിലീസ് തീയതിയായി പ്രഖ്യാപിച്ചിട്ടുള്ളത്. നാലിനാണ് റിലീസ് നിശ്ചയിച്ചിരുന്നത്. ഇതോടെ ബോക്സ്ഓഫീസിൽ മമ്മൂട്ടി- ദുൽഖർ സൽമാൻ ചിത്രങ്ങൾ ആദ്യമായി നേർക്കുനേർ എന്ന അപൂർവത ഒഴിവായി.

2004-ല്‍ പുറത്തിറങ്ങി പിന്നീട് കള്‍ട്ട് പദവി നേടിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ ഐക്കോണിക് കഥാപാത്രമായ കരിക്കാമുറി ഷണ്‍മുഖനായി മമ്മൂട്ടി ലോ ആന്റ് ഓർഡറിൽ അതിഥി വേഷത്തിലുണ്ട്. ഓണം റിലീസില്‍നിന്നു മാറ്റിവച്ച ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഐ ആം ഗെയിം'സെപ്റ്റംബർ മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്.

സംസ്ഥാന പോലീസിലെ അഞ്ച് ചെറുപ്പക്കാരായ എസ്.ഐമാരുടേയും അവരെ നയിക്കുന്ന ഒരു ഓഫീസറുടെയും സംഘർഷഭരിതമായ ഔദ്യോഗിക ജീവിത മുഹൂർത്തങ്ങൾ, ആക്ഷന് ഏറെ പ്രാധാന്യം നൽകി മാസ് എന്റർടെയ്നറായി അവതരിപ്പിക്കുന്ന ചിത്രമാണ് 'ലോ ആന്റ് ഓർഡർ'. ജൂലായ് 24ന് ആണ് ആദ്യം റിലീസ് നിശ്ചയിച്ചിരുന്നത്.

'ലോ ആന്റ് ഓർഡർ' പുതിയ റിലീസ് തീയതി അനൗൺസ്മെന്റ് പോസ്റ്റർ

അഭിരാമി,ഋതുദേവ് അയ്യപ്പൻ,ഷനൂദ് ഇബ്രാഹിം,ഡോൺ മൈക്കിൾ,സജൽ സുദർശനൻ,നിജാദ് ബാബു തോമസ്,ഷേർഷ ഷെരീഫ്,റിനോഷ് ജോർജ്ജ്,അമൽ ജോസ്ആന്റണി,ബോബി കുര്യൻ,വി. കെ പ്രകാശ്,ദേവൻ,സുരേഷ് കൃഷ്ണ,ആനന്ദ് മന്മഥൻ,ജോയ് മാത്യു,ഭീമൻ രഘു,ജെയ്സ്,അസീം ജമാൽ,ജോണി ആന്റണി,അജയ് വാസുദേവ്,അക്ഷയ്രാധാകൃഷ്ണൻ,ശങ്കർ രാമകൃഷ്ണൻ,നന്ദൻ ഉണ്ണി,മോഹൻ ജോസ്,മാധുരി,സാബു മോൻ,ഗുണ്ട്കാട് സാബു,നന്ദു,മുരുകൻ,സന്ധ്യ രാജേന്ദ്രൻ,വൈഷ്ണവി,രമാദേവി,അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

'ലോ ആന്റ് ഓർഡർ' സോങ് റിലീസ് പോസ്റ്റർ

സത്യം സിനിമാസ്,മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറിൽ പ്രേമചന്ദ്രൻ എ ജി,മഹാസുബൈർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രനാണ്. കഥ,തിരക്കഥ,സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ,റ്റോജൻ റ്റോബി,അനില രാജീവ് എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം-ബിജിബാൽ,എഡിറ്റർ-മനോജ് കണ്ണോത്ത്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്ങ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അതുൽ പ്രേം,സൈനുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ,പ്രൊഡക്ഷൻ ഡിസൈൻ-സാബുറാം,വസ്ത്രാലങ്കാരം-സമീറ സനീഷ്,മേക്കപ്പ്-റോഷൻ എൻ ജി,സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി,പോസ്റ്റർ,ഡിസൈൻ-ആന്റണി സ്റ്റീഫൻ,അസ്സോസിയേറ്റ് ഡയറക്ടർ-ബോസ് വി,കാസ്റ്റിങ്ങ് ഡയറക്ടർ-ശാലിനി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയൻങ്കാവ്,ശബ്ദമിശ്രണം-വിഷ്ണു സുജാതൻ,സൗണ്ട് ഡിസൈനർ- കിഷൻ സപ്ത,നൃത്ത സംവിധാനം-ഷെരീഫ്,അർച്ചന,സംഘട്ടനം-കലൈ കിങ്സ്റ്റൺ,ഫീനിക്സ് പ്രഭു,മാഫിയ ശശി,പിസി സ്റ്റണ്ട്സ്.