തുടരും' സിനിമയിലെ ജോർജ് സാർ എന്ന ഒറ്റക്കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രകാശ് വർമയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലോ ആന്റ് ഓർഡർ' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ജൂലായ് 24ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖനായി തിരികെയെത്തുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രകാശ് വർമയ്ക്കുപിന്നിൽ നിഴലെന്നോണമുള്ളത് ഷണ്മുഖനാണ് എന്നാണ് ആരാധകർ പറയുന്നത്. അഭിരാമിയാണ് മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. ബ്ലാസ്റ്റിനു ശേഷം അഭിരാമിയുടെ മറ്റൊരു ശ്രദ്ധേയവേഷമാകും ഇത്.
ഋതുദേവ് അയ്യപ്പൻ,ഷനൂദ് ഇബ്രാഹിം,ഡോൺ മൈക്കിൾ,സജൽ സുദർശനൻ,നിജാദ് ബാബു തോമസ്,ഷേർഷ ഷെരീഫ്,റിനോഷ് ജോർജ്ജ്,അമൽ ജോസ് ആന്റണി,ബോബി കുര്യൻ,വി. കെ പ്രകാശ്,ദേവൻ,സുരേഷ് കൃഷ്ണ,ആനന്ദ് മന്മഥൻ,ജോയ് മാത്യു,ഭീമൻ രഘു,ജെയ്സ്,അസീം ജമാൽ,ജോണി ആന്റണി,അജയ് വാസുദേവ്,അക്ഷയ് രാധാകൃഷ്ണൻ,ശങ്കർ രാമകൃഷ്ണൻ,നന്ദൻ ഉണ്ണി,മോഹൻ ജോസ്,മാധുരി,സാബു മോൻ,ഗുണ്ട്കാട് സാബു,നന്ദു,മുരുകൻ,സന്ധ്യ രാജേന്ദ്രൻ,വൈഷ്ണവി, രമാദേവി,അംബിക നായർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
സത്യം സിനിമാസ്,മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറിൽ പ്രേമചന്ദ്രൻ എ.ജി,മഹാസുബൈർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ രചന ഉദയ് കൃഷ്ണയാണ്. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയലാണ് സംഗീതം പകരുന്നത്. കപിൽ കപിലൻ,റ്റോജൻ റ്റോബി,അനില രാജീവ് എന്നിവരാണ് ഗായകർ.
പശ്ചാത്തല സംഗീതം-ബിജിബാൽ,എഡിറ്റർ-മനോജ് കണ്ണോത്ത്,ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്ങ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അതുൽ പ്രേം,സൈനുദ്ദീൻ,പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ,പ്രൊഡക്ഷൻ ഡിസൈൻ- സാബുറാം,വസ്ത്രാലങ്കാരം- സമീറ സനീഷ്,മേക്കപ്പ്-റോഷൻ എൻ ജി,സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി,പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ,അസ്സോസിയേറ്റ് ഡയറക്ടർ-ബോസ് വി,കാസ്റ്റിങ്ങ് ഡയറക്ടർ-ശാലിനി,ശബ്ദമിശ്രണം- വിഷ്ണു സുജാതൻ,സൗണ്ട് ഡിസൈനർ- കിഷൻ സപ്ത,നൃത്ത സംവിധാനം- ഷെരീഫ്,അർച്ചന,സംഘട്ടനം-കലൈ കിങ്സ്റ്റൺ,ഫീനിക്സ് പ്രഭു,മാഫിയ ശശി,പിസി സ്റ്റണ്ട്സ്,പിആർഒ-എ.എസ് ദിനേശ്.