ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന 'നോട്ട്' എന്ന ചിത്രത്തിന്റെ പൂജ കോതമംഗലം ഹോട്ടൽ മരിയയിൽ നടന്നു. സംവിധായകൻ ആഷിക്ക് അബു ഭദ്ര ദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. നവാഗതരായ ആശിഷ്, കിരൺ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നോട്ട്.
അനഘ നാരായണൻ, ജൂഹി ജയകുമാർ ബിഗ്‌ബോസ് താരം സെറീന, ശ്രീജിത്ത് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ദേവ ഫിലിംസിന്റെ ബാനറിൽ ദേവരാജ് കുഞ്ഞു പിള്ളൈ നിർമിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം സജിത്ത് പുരുഷൻ നിർവഹിക്കുന്നു.
എഡിറ്റിങ്- ടോബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറക്കാട്ടിരി, കല- കൃപേഷ് അയ്യപ്പൻകുട്ടി, മേക്കപ്പ്- റോണക്സ് സേവിയർ, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്റ്റിൽസ്-വിഷ്‌ണു എസ് രാജൻ, പരസ്യകല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ്-ഷിൻജത് വാസു,സൗണ്ട് ഡിസൈൻ-ശ്രീജിത്ത് സി.വി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അഷ്‌റഫ്, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്,പിആർഒ - ഐശ്വര്യ രാജ്.