49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. 'തുടരും', 'ഹൃദയപൂർവം' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മോഹൻലാലിനെ മികച്ച നടനായി തെരഞ്ഞെടുത്തു. മികച്ച നടിക്കുള്ള പുരസ്കാരം കല്യാണി പ്രിയദർശനും (ലോക: ചാപ്റ്റർ 1 ചന്ദ്ര) അനശ്വര രാജനും (രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ) പങ്കിട്ടു. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' മികച്ച ചിത്രമായി. 'ലോക: ചാപ്റ്റർ 1: ചന്ദ്ര' എന്ന സിനിമയിലൂടെ ഡൊമിനിക് അരുൺ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി.
തിരുവനന്തപുരത്ത് ജൂറി ചെയർമാൻ ജോർജ് ഓണക്കൂറും അസോസിയേഷൻ ജനറൽ സെക്രട്ടറി തെക്കിൻകാട് ജോസഫുമാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഗായകൻ എം.ജി. ശ്രീകുമാറിന് ചലച്ചിത്ര രത്നം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും സംവിധായകൻ പ്രിയദർശന് റൂബി ജൂബിലി അവാർഡും നൽകും. ടി.ജി. രവി, ഇന്ദ്രൻസ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, കല്ലിയൂർ ശശി, ഊർമിള ഉണ്ണി, ബി. അരുന്ധതി എന്നിവർക്ക് ഫിലിം ടാലന്റ് അവാർഡുകൾ സമ്മാനിക്കും.
മറ്റ് പ്രധാന പുരസ്കാരങ്ങൾ-രണ്ടാമത്തെ മികച്ച ചിത്രം: രേഖാചിത്രം (സംവിധാനം: ജോഫിൻ ടി. ചാക്കോ),സഹനടൻ: പ്രകാശ് വർമ (തുടരും), ദിലീഷ് പോത്തൻ (റോന്ത്),സഹനടി: ഹണി റോസ് (റേച്ചൽ), ശുഭ വയനാട് (ശാന്തി),കഥ: ജി.ആർ. ഇന്ദുഗോപൻ (പൊന്മാൻ),തിരക്കഥ: രാജേഷ് തില്ലങ്കേരി (എ പ്രഗ്നന്റ് വിഡോ),സംഗീത സംവിധാനം: ജേക്സ് ബിജോയ് (നരിവേട്ട, ലോക: ചാപ്റ്റർ 1 ചന്ദ്ര),ഗായകൻ: നവനീത് ഉണ്ണിക്കൃഷ്ണൻ (ഗാനം: വിടപറയാം, ചിത്രം: ഹൃദയപൂർവം),ഗായിക: സിത്താര കൃഷ്ണകുമാർ (ഗാനം: മിന്നൽവള, ചിത്രം: നരിവേട്ട), ജെ.ആർ. ദിവ്യാനായർ (ഗാനം: മധുരമയൊരു കോകില നാദം, ചിത്രം: നേരറിയും നേരത്ത്),ജനപ്രിയ ചിത്രം: സർവം മായ (സംവിധാനം: അഖിൽ സത്യൻ),ക്യാമറ: മുഹമ്മദ് എ. (തന്തപ്പേര്), പ്രവീൺ പ്രഭാകർ (കളങ്കാവൽ),ശബ്ദമിശ്രണം: എം.ആർ. രാജകൃഷ്ണൻ (എമ്പുരാൻ),മേക്കപ്പ്: റോണക്സ് സേവ്യർ (ലോക: ചാപ്റ്റർ 1 ചന്ദ്ര) നവാഗത നടി: റിയ ഷിബു (സർവം മായ),നവാഗത സംവിധായകർ: ജിതിൻ കെ. ജോസ്, ശരൺ വേണുഗോപാൽ, പ്രശാന്ത് വിജയ്, മനോജ് ഗോവിന്ദൻ, ഷാജു വാളപ്പൻ
ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള അവാർഡ് സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത 'ഖിഡ്കി ഗാവ്' എന്ന സിനിമയ്ക്കാണ്. മികച്ച സ്ത്രീപക്ഷ ചിത്രമായി ശിവരഞ്ജിനി ജെ. സംവിധാനം ചെയ്ത 'വിക്ടോറിയ'യും മികച്ച ഇതര ഭാഷാ ചിത്രമായി സുധ കൊങ്ങരയുടെ 'പരാശക്തി'യും തിരഞ്ഞെടുക്കപ്പെട്ടു. അറുപതോളം ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.