കാർത്തിക് സുബ്ബരാജ് ഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ
Malayalam

ഫോർട്ട്കൊച്ചിയിൽ കണ്ട വ്യക്തിയുടെ കഥയുമായി കാർത്തിക് സുബ്ബരാജ് മലയാളത്തിലേക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ത​മി​ഴി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​നാ​യ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് മ​ല​യാ​ള​ത്തി​ലേക്ക്. താ​ൻ നേ​രി​ട്ടു ക​ണ്ടു​മു​ട്ടി​യ ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രി​ക്കും ​ചി​ത്രം ഒ​രു​ക്കു​ക​യെ​ന്ന് കാർത്തിക് പറഞ്ഞു. കീ​ർ​ത്തി സു​രേ​ഷ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ ചി​ത്രം 'ഡൊ​റോ​ത്തി'​യു​ടെ പ്രമോഷനൽ പരിപാടിയുടെ ഭാഗമായെത്തിയപ്പോഴാണ് കാർത്തിക് സുബ്ബരാജ് തന്‍റെ മലയാള പ്രോജക്ടിനെക്കുറിച്ചു മനസുതുറന്നത്.

മ​ല​യാ​ള​ത്തി​ൽ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് 'തീ​ർ​ച്ച​യാ​യും താ​ൻ മ​ല​യാ​ള​ത്തി​ൽ ഒ​രു സി​നി​മ ചെ​യ്യും' എ​ന്ന് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. ത​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​യ ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ വെ​ച്ചാ​ണ് ഒ​രു പ്ര​ത്യേ​ക വ്യ​ക്തി​യെ ക​ണ്ടു​മു​ട്ടി​യ​തെ​ന്നും, ആ ​ക​ഥാ​പാ​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി മ​ല​യാ​ള​ത്തി​ൽ സി​നി​മ ചെ​യ്യാ​നു​ള്ള പ്ലാ​ൻ മ​നസി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രജനികാന്ത്,ലോകേഷ് കനകരാജ്,നെൽസൺ എന്നിവർക്കൊപ്പം കാർത്തിക് സുബ്ബരാജ്

2012-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'പി​സ' എ​ന്ന ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ കേ​ര​ള​ത്തി​ൽ വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​ത്തെ സൃ​ഷ്ടി​ച്ച സം​വി​ധാ​യ​ക​നാ​ണ് കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ്. തു​ട​ർ​ന്ന് വ​ന്ന 'ജി​ഗ​ർ​ത​ണ്ട', 'ജി​ഗ​ർ​ത​ണ്ട ഡ​ബി​ൾ എ​ക്സ്', 'ഇ​റൈ​വി', 'പേ​ട്ട', 'റെ​ട്രോ' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളെ​ല്ലാം മ​ല​യാ​ളി പ്രേ​ക്ഷ​ക​രും ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്.