കറക്കത്തിലെ 'യക്ഷിയേ ചിരി' ​ഗാനത്തിന്റെ പോസ്റ്ററിൽ നിന്ന് അറേ‍ഞ്ച്ഡ്
Malayalam

‘യക്ഷിയേ ചിരി'യുമായി 'കറക്കം';വരുന്നത് മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ക്രൗൺ സ്റ്റാർസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന 'കറക്കം' സിനിമയിലെ ആദ്യ ഗാനമായ 'യക്ഷിയേ ചിരി'യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഭയവും തമാശയും ഒരേപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി എന്ന വിശേഷണത്തോടെയാണ് 'കറക്കം' പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിൻ്റെ ഹൊറർ സ്വഭാവം വിളിച്ചോതുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ഗാനം.

പ്രശസ്ത സംഗീത സംവിധായകൻ സാം സി.എസ്. ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. 'യക്ഷിയേ ചിരി' ആലപിച്ചിരിക്കുന്നതും സാം സി എസ് തന്നെയാണ്. 'കറക്കം വളരെ ആവേശകരമായൊരു അനുഭവമായിരുന്നു. മ്യൂസിക്കൽ ഹൊറർ കോമഡി എന്ന നിലയിൽ, സംഗീതത്തിലൂടെ നിരവധി പരീക്ഷണങ്ങൾ നടത്താൻ ഈ ചിത്രം എനിക്ക് അവസരം നൽകി. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധയോടെയാണ് ഒരുക്കിയത്. അവയിൽ ‘യക്ഷിയേ ചിരി’ എന്ന സ്പെഷ്യൽ ആണ്. ഈ ഗാനം ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതിൽ വളരെയധികം സന്തോഷം'- സാം സി.എസ്. പറഞ്ഞു.

'കറക്ക'ത്തിലെ 'യക്ഷിയേ ചിരി' ​ഗാനത്തിന്റെ പോസ്റ്റർ

വളരെ ആകർഷകവും പെട്ടെന്ന് മനസ്സിൽ പതിയുന്നതുമായ ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ ഗാനരചയിതാക്കളിലൊരാളായ മുഹ്സിൻ പരാരിയാണ്. ഗാനത്തിലെ രസകരമായ വരികൾ സിനിമയുടെ വേറിട്ട പ്രമേയത്തിന് കൂടുതൽ മിഴിവേകുന്നു.

ചിത്രത്തിന്റെ ക്വിർക്കി ഹൊറർ–കോമഡി ലോകത്തിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്ന, വിചിത്രവും ആകർഷകവുമായ മ്യൂസിക്കൽ അനുഭവമാണ് ‘യക്ഷിയേ ചിരി’. രാത്രിയുടെ പശ്ചാത്തലത്തിൽ, വികൃതി നിറഞ്ഞ താളത്തിനൊപ്പം ഇടയ്ക്കിടെ കടന്നുവരുന്ന പ്രേതച്ചിരികളും ഗാനത്തിന് പ്രത്യേക ആകർഷണം നൽകുന്നു.

ചിത്രത്തിൻ്റെ സംഗീതാവകാശം സ്വന്തമാക്കിയത് പ്രമുഖ മ്യൂസിക് ലേബൽ ആയ ടി സീരീസാണ്. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, ഷോൺ റോമി, സിദ്ധാർഥ് ഭരതൻ എന്നിവരുള്‍പ്പെടെ ശ്രദ്ധേയരായ താരനിരയാണ് 'കറക്കം' എന്ന ചിത്രത്തിലുള്ളത്.