'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര'യിൽ കല്യാണി ഫോട്ടോ- അറേഞ്ച്ഡ്
Malayalam

ഇത് ചരിത്രം,കല്യാണി പ്രിയദര്‍ശന്‍ മലയാളത്തിലെ ആദ്യ 200 കോടി നായിക

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാള സിനിമയുടെ ചരിത്രനായികയായി മാറിയിരിക്കുന്നു യുവതാരം കല്യാണി പ്രിയദര്‍ശന്‍. 'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര'യിലൂടെ സൂപ്പര്‍നായകന്മാരെയും മറികടക്കുന്ന പ്രകടനം കാഴ്ചവച്ചു മുന്നേറുകയാണ് കല്യാണി. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച്, ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക:' വെറും 13 ദിവസത്തിനുള്ളില്‍ ലോകമെമ്പാടുമായി 202 കോടി രൂപയുടെ കളക്ഷന്‍ മറികടന്നു.

ചിത്രത്തിന്റെ ആഗോളവിജയത്തിനുശേഷം, കല്യാണി തന്റെ ഇന്‍സ്റ്റഗ്രാമില്‍ 'ലോക:' യെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചു. 'ലോകയെ നിങ്ങള്‍ സ്വീകരിച്ചു. ചിത്രത്തിന് നല്‍കിയ സ്‌നേഹത്തിന് ഞാന്‍ ശരിക്കും നന്ദിയുള്ളവളാണ്. ഇതിവൃത്തമാണ് ചിത്രത്തിന്റെ അടിസ്ഥാനമെന്ന് പ്രേക്ഷകര്‍ തെളിയിച്ചു...' കല്യാണി എഴുതി.

സംവിധായകന്‍ ഡൊമിനിക് അരുണിനും കല്യാണി പ്രത്യേകം നന്ദി അറിയിച്ചു. നിങ്ങളില്ലാതിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകില്ലായിരുന്നുവെന്നും കല്യാണി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു.