കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷത്തിനെത്തിയ മാളവിക മോഹൻ,നവ്യനായർ,സ്രി​​ന്ദ എന്നിവർ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

നക്ഷത്രസം​ഗമമായി കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷം

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യൻ താരലോകത്തിന്റെ സം​ഗമമായി കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷം. ബോളിവുഡ് മുതൽ മലയാളസിനിമ വരെ അണിനിരന്ന ആഘോഷം എല്ലാവർഷത്തെയും പോലെ നിറപ്പകിട്ടുള്ളതായി മാറി. തൃശ്ശൂരിലെ ശോഭാസിറ്റിയിൽ കല്യാൺ ജൂവലേഴ്സ് കുടുംബത്തിന്റെ സങ്കല്പ്,രാമായൺ വസതികളിലായിരുന്നു നവരാത്രി ആഘോഷം ഒരുക്കിയത്.

ഇക്കുറി പാലാഴി മഥനമായിരുന്നു പ്രധാന ആകർഷണം. പാലാഴി കടഞ്ഞ് അമൃതെടുക്കുന്നതിന്റെ ലൈറ്റ് ആന്റ് സൗണ്ട് ആവിഷ്കാരം അദ്ഭുതത്തോടെയാണ് താരങ്ങൾ ആസ്വദിച്ചത്. തിരകൾ കാല്പാദത്തെ നനയ്ക്കുന്നതിന്റെ അനുഭവം അവർക്ക് പുതുമയുള്ളതായി മാറി.

നവരാത്രി ആഘോഷത്തിനെത്തിയ നാ​ഗാർജുനയെ കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ സ്വീകരിക്കുന്നു. നാ​ഗാർജുനയുടെ ഭാര്യ അമല മക്കളും താരങ്ങളുമായ അഖിൽ അക്കിനേനി,നാ​ഗചൈതന്യ അക്കിനേനി എന്നിവർ സമീപം

പൂങ്കുന്നം സീതാരാമ സ്വാമി ക്ഷേത്രത്തിൽ കല്യാൺ ജൂവലേഴ്സ് സമർപ്പിച്ച സ്വർണരഥത്തിന്റെ മാതൃകയിലാണ് ശ്രീരാമാൻ,സീത,ലക്ഷ്മണൻ,ഹനുമാൻ എന്നിവരുടെ വി​ഗ്രഹങ്ങളൊരുക്കിയിരുന്നത്. ഇതിനരികിലായിരുന്നു എല്ലാ ദേവതകളുടെയും ബൊമ്മക്കൊലു.

കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷത്തിനെത്തിയ പേളി മാണിയും കുടുംബവും തെന്നിന്ത്യൻ താരം സ്നേ​ഹയ്ക്കും ഭർത്താവ് പ്രസന്നയ്ക്കുമൊപ്പം

കല്യാൺ ജൂവലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ,എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ,രമേഷ് കല്യാണരാമൻ എന്നിവർ ചേർന്ന് ആഘോഷത്തിനെത്തിയ താരങ്ങളെ വരവേറ്റു.

കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷവേദിയിൽ നാ​ഗാർജുനയും ഭാര്യ അമലയും ചേർന്ന് ദീപം തെളിയിക്കുന്നു. അഖിൽ അക്കിനേനി,നാ​ഗചൈതന്യ അക്കിനേനി,കല്യാൺ ജൂവലേഴ്സ്എ ക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ,രമേഷ് കല്യാണരാമൻ എന്നിവർ സമീപം

കല്യാൺ ജൂവലേഴ്സ് ബ്രാൻഡ് അംബാസിഡർമാരായ നാ​ഗാർജുന,പ്രഭു, കല്യാണി പ്രിയദർശൻ,പൂജാ സാവന്ത്,ശ്രീലീല,ഋതഭാരി ചക്രവർത്തി എന്നിവർക്കുപുറമേ അക്ഷയ് കുമാർ,തബു,കരിഷ്മ കപൂർ,മലൈയ്ക അറോറ,നാ​ഗാർജുനയുടെ ഭാര്യ അമല,മക്കളും താരങ്ങളുമായ അഖിൽ അക്കിനേനി,നാ​ഗചൈതന്യ അക്കിനേനി, പ്രഭു,സ്നേ​ഹ,പ്രസന്ന,പ്രണിത സുഭാഷ്, ജയറാം,പാർവതി,കാളിദാസ് ജയറാം,ജയസൂര്യ,നരൈയ്ൻ, മമ്ത,നവ്യനായർ,നിഖില വിമൽ,അപർണ ബാലമുരളി,മാളവിക മേനോൻ,സ്രിന്ദ,​ഗൗരികൃഷ്ണ,റേബ ജോൺ തുടങ്ങി ഒട്ടേറെ താരങ്ങൾ ആഘോഷത്തിനെത്തി.