കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷവേദിയിൽ ബോളിവുഡ് താരം മലൈക അറോറ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

നക്ഷത്രങ്ങൾ നിറഞ്ഞ സന്ധ്യയിൽ കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷം

പപ്പപ്പ റിപ്പോര്‍ട്ടര്‍

സിനിമയും പാരമ്പര്യവും സംസ്കാരവും ഒത്തുചേർന്ന വർണാഭമായ സായാഹ്നത്തിന് വേദിയായി കല്യാൺ ജൂവലേഴ്‌സിന്റെ നവരാത്രി ആഘോഷം. ടി.എസ്.കല്യാണരാമൻ കുടുംബം ആതിഥേയത്വം വഹിച്ച ആഘോഷത്തിൽ ബോളിവുഡിലെയും ദക്ഷിണേന്ത്യൻ സിനിമയിലെയും പ്രമുഖ താരങ്ങൾ പങ്കുചേർന്നു.

ഈ വർഷത്തെ കല്യാണരാമൻ വസതിയിലെ നവരാത്രി ആഘോഷങ്ങൾ മഹാവിഷ്ണുവിന്റെ ദിവ്യയാത്രയെ ആസ്പദമാക്കിയായിരുന്നു. ശ്രീകൃഷ്ണന്റെ ജനനവും ബാല്യകാലവും തുടങ്ങി ദിവ്യനായ വഴികാട്ടിയും സംരക്ഷകനുമായി മാറുന്നതുവരെയുള്ള യാത്രയാണ് ഇതിലൂടെ അവതരിപ്പിച്ചത്. കൃഷ്ണന്റെ ബാല്യകാലത്തെ കുസൃതികളും മനോഹരമായ നിമിഷങ്ങളും ചിത്രീകരിച്ചുകൊണ്ട് ആരംഭിച്ച അവതരണം പിന്നീട് മഹാഭാരതത്തിലെ അദ്ദേഹത്തിന്റെ നിർണായകമായ പങ്കിലേക്ക് കടന്നു.

കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷവേദിയിൽ ദീപം തെളിയിക്കുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാൻ. കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ സമീപം

കുരുക്ഷേത്ര യുദ്ധഭൂമിയിൽ അർജുനന് ഭഗവദ്ഗീതയുടെ ഉപദേശങ്ങൾ നൽകുന്ന ശ്രീകൃഷ്ണന്റെ രംഗത്തോടെയാണ് ഈ ദൃശ്യാവിഷ്കാരം സമാപിച്ചത്. തുടർന്ന് പ്രപഞ്ചരൂപമായ വിശ്വരൂപം വെളിപ്പെടുത്തുന്ന രംഗവും അവതരിപ്പിച്ചു. മഹാവിഷ്ണുവിന്റെ കാലാതീതമായ കഥയെ സജീവമാക്കിയ ഈ ദൃശ്യങ്ങൾ ദിവ്യജ്ഞാനം, ധർമത്തിന്റെ സംരക്ഷണം, തിന്മയ്ക്കുമേൽ നന്മ നേടുന്ന ശാശ്വതവിജയം എന്നിവയുടെ സന്ദേശം പകർന്നു.

കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷവേദിയിൽ ദീപം തെളിയിക്കുന്ന പ്രിയ​ദർശനും ലിസിയും. കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ സമീപം

ആഘോഷത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് പരമ്പരാഗതമായ ബൊമ്മക്കൊലു ആയിരുന്നു. പല തട്ടുകളിലായി ക്രമീകരിച്ച പാവകളും രൂപങ്ങളും ഉൾക്കൊള്ളുന്ന ഈ പ്രദർശനം ദൈവികവും ദൈനംദിനവുമായ ജീവിതത്തിന്റെ വൈവിധ്യങ്ങളാണ് പ്രതിഫലിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ നിരവധി കുടുംബങ്ങളിൽ നവരാത്രിയുടെ ഭാഗമായി ആചരിക്കുന്ന ഈ പാരമ്പര്യം കല്യാണരാമൻ വസതിയിലും ശ്രദ്ധേയമായി.

കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷവേദിയിൽ ദീപം തെളിയിക്കുന്ന ജയറാമും പാർവതിയും. കാളിദാസ് ജയറാം, കല്യാൺ ഹോംസ് മാനേജിങ് ഡയറക്ടർ ആർ.കാർത്തിക് എന്നിവർ സമീപം

പുരാണകഥകൾ, ദൈനംദിന ജീവിതത്തിലെ വിവിധ കാഴ്ചകൾ, സരസ്വതി, പാർവതി, ലക്ഷ്മി എന്നീ ദേവിമാരുടെ സാന്നിധ്യം എന്നിവ ബൊമ്മക്കൊലുവിൽ മനോഹരമായി അവതരിപ്പിച്ചു. ആഘോഷത്തിനെത്തിയ അതിഥികളെ കല്യാണരാമൻ കുടുംബം സ്നേഹപൂർവം സ്വീകരിച്ച് പ്രദർശനത്തിലൂടെ നയിച്ചു. ഭൗതികലോകത്തിൽനിന്ന് ആത്മീയതയിലേക്കുള്ള യാത്രയെ പ്രതീകവത്കരിച്ച ഈ പാവക്കാഴ്ചയിലെ ഓരോ തട്ടും സാംസ്കാരികവും ഭക്തിപരവുമായ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു.

കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷത്തിനെത്തിയ ബോളിവുഡ് താരം സാറ അലി ഖാൻ കല്യാൺ ജൂവലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമനൊപ്പം

ബോളിവുഡിലെയും ദക്ഷിണേന്ത്യൻ സിനിമയിലെയും പ്രമുഖ താരങ്ങളുടെ സാന്നിധ്യം ആഘോഷത്തിന് കൂടുതൽ തിളക്കമേകി. സെയ്ഫ് അലി ഖാൻ, പ്രഭു ഗണേശൻ, മലൈക അറോറ, ബോബി ഡിയോൾ, കരിഷ്മ കപൂർ, ശ്രീലീല, സാറ അലി ഖാൻ, മാളവിക മോഹനൻ, നാഗാർജുന, സുഹാസിനി മണിരത്നം, പ്രീതി മുകുന്ദൻ, സ്നേഹ, പ്രസന്ന, ജയറാം, പാർവതി ജയറാം, കാളിദാസ് ജയറാം, പ്രിയദർശൻ, ലിസി പ്രിയദർശൻ, റിതു വർമ്മ, ശിവകാർത്തികേയൻ, ദിലീപ്, കാവ്യ മാധവൻ, നിവിൻ പോളി, ജയസൂര്യ, നവ്യ നായർ, നിഖില വിമൽ, റിയ ഷിബു,പ്രിയ വാര്യർ, പേളി മാണി, തുടങ്ങി നിരവധി താരങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു.