വിസ്മയ മോഹൻലാൽ,സുചിത്ര,ജൂഡ് ആന്തണി ജോസഫ് ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Malayalam

മികച്ച 'തുടക്ക'ത്തിന് നന്ദി; ജൂഡിന് ആഡംബരവാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം 'തുടക്കം' റിലീസിനെത്തവെ, ചിത്രത്തിന്റെ അനുഭവങ്ങളും തനിക്ക് ലഭിച്ച പ്രത്യേക സമ്മാനവും പങ്കുവെച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര മോഹന്‍ലാലും മകള്‍ വിസ്മയയും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ജൂഡ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

'ലോകത്തിന് ഇവര്‍ അമ്മയും മകളുമായിരിക്കാം, എന്നാല്‍ എനിക്ക് ഇവര്‍ എപ്പോഴും എന്റെ മൂത്ത സഹോദരിയും ഇളയ സഹോദരിയുമാണ്' എന്ന് ജൂഡ് കുറിച്ചു. ചിത്രം കണ്ട ശേഷം സുചിത്ര മോഹന്‍ലാല്‍ തനിക്ക് ഒരു റിസ്റ്റ് വാച്ച് സമ്മാനമായി നല്‍കിയ വിവരവും സംവിധായകന്‍ വെളിപ്പെടുത്തി. 'തുടക്കം' കണ്ടതിനു ശേഷം സുചി ചേച്ചി നല്‍കിയ മനോഹരമായ സമ്മാനം ജീവിതകാലം മുഴുവന്‍ താന്‍ കാത്തുസൂക്ഷിക്കുമെന്നും, സ്‌നേഹത്തിനും പ്രോത്സാഹനത്തിനും നന്ദിയെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു. ഒന്നരലക്ഷം മുതൽ അഞ്ചരലക്ഷം വരെ റേഞ്ചിലാണ് ജൂഡിന് സുചിത്ര നല്കിയ Baume & Mercier Genève Riviera വാച്ചിന്റെ വില.

ജൂഡ് ആന്തണി ജോസഫിന് സുചിത്ര മോഹൻലാൽ സമ്മാനിച്ച വാച്ച്

വിസ്മയ മോഹന്‍ലാല്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണി എന്നിവരുടെ അരേേങ്ങറ്റ ചിത്രമാണ് തുടക്കം. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, ബോബി കുര്യന്‍, മനോജ് കെ. ജയന്‍, ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മാണം. അച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'തുടക്കം'. 2018-ന്റെ വന്‍ വിജയത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 'തുടക്കം' ഓ​ഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തും.