ജയസൂര്യ,ജിതിൻ കെ.ജോസ് ഫോട്ടോ-അറേഞ്ച്ഡ്
Malayalam

'കളങ്കാവലി'നുശേഷം 'കത്തനാർ'നായകനൊപ്പം; ജയസൂര്യ ചിത്രവുമായി ജിതിൻ കെ.ജോസ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൊയ്ത കളങ്കാവലിനു ശേഷം സംവിധായകന്‍ ജിതിന്‍ കെ. ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ കേന്ദ്രകഥാപാത്രമാകുന്നു. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മിക്കുന്ന ചിത്രത്തിന് റാഫിയും ജിതിനും ചേര്‍ന്നാണു തിരക്കഥയൊരുക്കുന്നത്. 'കളങ്കാവലി'ന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാകും പുതിയ ചിത്രത്തിന്റെ പിന്നിലും പ്രവര്‍ത്തിക്കുക.

മമ്മൂട്ടി വില്ലനായും വിനായകന്‍ നായകനായും വെള്ളിത്തിരയില്‍ തകര്‍ത്താടിയ 'കളങ്കാവല്‍' ആഗോളതലത്തില്‍ 83 കോടി രൂപയാണ് കളക്ട് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിര്‍മാണ സംരംഭമായ ഈ ചിത്രം, ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തുന്ന മമ്മൂട്ടി ചിത്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കി. സയനൈഡ് മോഹന്‍ കേസിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ രജിഷ വിജയന്‍, ഗായത്രി അരുണ്‍ തുടങ്ങിയ വന്‍ താരനിര അണിനിരന്നിരുന്നു. വേഫറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചത്.

രാജീവ് ​ഗോവിന്ദൻ,ജയസൂര്യ,ജിതിൻ കെ.ജോസ്

അതേസമയം, ജയസൂര്യ നായകനായ ബിഗ് ബജറ്റ് ചിത്രം 'ആട് 3' തിയറ്ററുകളില്‍ വന്‍ കുതിപ്പ് തുടരുകയാണ്. എപ്പിക് ഫാന്റസി വിഭാഗത്തില്‍പ്പെട്ട ചിത്രം ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് നിര്‍മിച്ചത്. കത്തനാർ ആണ് ജയസൂര്യയുടെ വരാനിരിക്കുന്ന വമ്പൻ ചിത്രം.