പ്രഥമ ഷാഫി സ്മാരക അവാർഡ് ജിതിൻ കെ.ജോസിന്

മമ്മൂട്ടി പകർത്തിയ ജിതിൻ കെ.ജോസിന്റെ ചിത്രം
മമ്മൂട്ടി പകർത്തിയ ജിതിൻ കെ.ജോസിന്റെ ചിത്രംകടപ്പാട്-ജിതിൻ കെ.ജോസ് ഫേസ്ബുക്ക് പേജ്
Published on

അന്തരിച്ച സംവിധായകൻ ഷാഫിയുടെ സ്മരണാർത്ഥം ഷാഫി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ഷാഫി മെമ്മോറിയൽ അവാർഡ് കളങ്കാവൽ സിനിമയുടെ സംവിധായകൻ ജിതിൻ കെ ജോസിന്. അമ്പതിനായിരം രൂപയും പ്രശംസാ പത്രവും ശില്പവും അടങ്ങിയതാണ് അവാർഡ്. സംവിധായകൻ മെക്കാർട്ടിൻ ചെയർമാനും സംവിധായകരായ എം.പദ്മകുമാർ, സുഗീത് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

കളങ്കാവൽ സെറ്റിൽ മമ്മൂട്ടിക്കൊപ്പം ജിതിൻ കെ.ജോസ്
കളങ്കാവൽ സെറ്റിൽ മമ്മൂട്ടിക്കൊപ്പം ജിതിൻ കെ.ജോസ്ഫോട്ടോ കടപ്പാട്-ജിതിൻ കെ.ജോസ് ഫേസ്ബുക്ക് പേജ്

എല്ലാവർഷവും മലയാള സിനിമയിലെ മികച്ച നവാഗത സംവിധായകന് അവാർഡ് നൽകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ജനുവരി 27ന് വൈകിട്ട് 6 30ന് കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും. ഷാഫിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന ചടങ്ങിൽ പ്രമുഖ സിനിമ പ്രവർത്തകർ പങ്കെടുക്കുമെന്ന് ഷാഫി മെമ്മോറിയൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റ് റാഫിയും മെംബർ സോഹൻ സീനുലാലും അറിയിച്ചു.

Related Stories

No stories found.
Pappappa
pappappa.com