'മായൻ' ടൈറ്റിൽ പോസ്റ്ററിൽ നിന്ന് അറേഞ്ച്ഡ്
Malayalam

ആ​ടി​നും ക​ത്ത​നാ​ർ​ക്കും ശേ​ഷം വീ​ണ്ടും ജയസൂര്യഫാ​ന്‍റ​സി;'മാ​യ​ൻ' വരുന്നു

പപ്പപ്പ റിപ്പോര്‍ട്ടര്‍

മ​ല​യാ​ള സി​നി​മ​യി​ലെ ഫാ​ന്‍റ​സി ചി​ത്ര​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ലേ​ക്ക് ന​ട​ൻ ജ​യ​സൂ​ര്യ വീ​ണ്ടും എ​ത്തു​ന്നു. 'ക​ള​ങ്കാ​വ​ൽ' എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന 'മാ​യ​ൻ - ചാപ്റ്റർ 1' എ​ന്ന സി​നി​മ​യു​ടെ പൂ​ജ​യും ടൈ​റ്റി​ൽ ലോ​ഞ്ചും കൊ​ച്ചി അ​ഞ്ചു​മ​ന ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു. മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​നാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ സ​ച്ചി​യു​ടെ ഭാര്യ സി​ജി സ​ച്ചി​യും സ​ഹോ​ദ​രി സ​ജി​ത​യും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ റിലീസ് ചെയ്തത്. സി​നി​മ​യി​ലെ പ്ര​മു​ഖ​രും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

'മായൻ' ടൈറ്റിൽ പോസ്റ്റർ

ഓ​ർ​ഡി​ന​റി, അ​നാ​ർ​ക്ക​ലി തു​ട​ങ്ങി​യ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്ത് റാ​ഫി​യും സം​വി​ധാ​യ​ക​ൻ ജി​തി​ൻ കെ. ​ജോ​സും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ജ​യ​സൂ​ര്യ​ക്കൊ​പ്പം നൈ​ല ഉ​ഷ, വി​ജ​യ് ബാ​ബു, നി​ര​ഞ്ജ​ന അ​നൂ​പ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

രാജീവ് ​ഗോവിന്ദൻ,ജയസൂര്യ,ജിതിൻ കെ.ജോസ്

ഐതിഹ്യങ്ങളിൽ പറയുന്ന 'ക​റു​ത്ത​ച്ച​നൂ​ട്ട്' എ​ന്ന വി​ഷ​യ​വു​മാ​യി സി​നി​മ​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. അ​ടു​ത്ത മാ​സം സി​നി​മ​യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ൾ ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​നു പു​റ​മെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കും. ഫൈ​സ​ൽ അ​ലി ക്യാ​മ​റ​യും മു​ജീ​ബ് മ​ജീ​ദ് സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിങ് പ്ര​വീ​ൺ പ്ര​ഭാ​ക​റാ​ണ്.