ജയസൂര്യ-ജിതിൻ കെ.ജോസ് സിനിമയുടെ തിരക്കഥയുടെ പൂജ മൂകാംബികയിൽ

ജയസൂര്യ-ജിതിൻ കെ.ജോസ് സിനിമയുടെ തിരക്കഥയുടെ പൂജ മൂകാംബികയിൽ നടന്നപ്പോൾ
ജയസൂര്യ-ജിതിൻ കെ.ജോസ് സിനിമയുടെ തിരക്കഥയുടെ പൂജ മൂകാംബികയിൽ നടന്നപ്പോൾഫോട്ടോ-അറേഞ്ച്ഡ്
Published on

ജയസൂര്യയെ നായകനാക്കി കളങ്കാവൽ ഫെയിം ജിതിൻ കെ ജോസ് തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പൂജാ കർമം,കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം മുജീബ് മജീദ് നിർവ്വഹിക്കുന്നു. ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

Must Read
'തല്പരകക്ഷികൾക്ക്, കറുത്ത രാത്രികളിലെ ഊട്ടുനേർച്ചയിലേക്ക് സ്വാഗതം'
ജയസൂര്യ-ജിതിൻ കെ.ജോസ് സിനിമയുടെ തിരക്കഥയുടെ പൂജ മൂകാംബികയിൽ നടന്നപ്പോൾ

വേനൽക്കാലത്തിന് ശേഷം ഇന്ത്യയിലും വിദേശത്തുമായി ഷൂട്ടിങ് ആരംഭിക്കും. പ്രഖ്യാപനം വന്നപ്പോഴേ സിനിമാപ്രേമികൾക്കിടയിൽ വലിയ കൗതുകം ജനിപ്പിച്ച സിനിമയാണിത്. കറുത്തച്ചൻ ഊട്ടിനെ കേന്ദ്രീകരിച്ചുള്ള ഒരു ഹൈസ്കെയിൽ ത്രില്ലർ ആണ് ഇതെന്നാണ് അറിയുന്നത്.

ജയസൂര്യ-ജിതിൻ കെ.ജോസ് സിനിമയുടെ തിരക്കഥയുടെ പൂജ മൂകാംബികയിൽ നടന്നപ്പോൾ
ജയസൂര്യ-ജിതിൻ കെ.ജോസ് സിനിമയുടെ തിരക്കഥയുടെ പൂജ മൂകാംബികയിൽ നടന്നപ്പോൾഫോട്ടോ-അറേഞ്ച്ഡ്

ഓർഡിനറി,അനാർക്കലി,ഉടൻ റിലീസാകുന്ന കാളിയൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രങ്ങളുടെ ടീമാണ് ഇതിൻ്റെ പിന്നിലുമുള്ളത്. നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫിയും ജിതിൻ കെ ജോസും ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം-ഫൈസൽ അലി,എഡിറ്റിങ്- പ്രവീൺ പ്രഭാകർ,പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ.

Related Stories

No stories found.
Pappappa
pappappa.com