ഇ​ന്ത്യ​ൻ നാ​ഷണ​ൽ സി​നി അ​ക്കാ​ദ​മി അ​വാ​ർ​ഡ് വേദിയിൽ മംമ്തയും പാർവതിയും ഫോട്ടോ-അറേഞ്ച്ഡ്
Malayalam

ഇ​ൻ​ക അ​വാ​ർ​ഡ് റെ​ഡ് കാ​ർ​പ്പ​റ്റി​ൽ തീ ​പ​ട​ർ​ത്തി മം​മ്ത​യും പാ​ർ​വ​തി​യും

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ സ​ക​ല തി​ള​ക്ക​വും ആ​വാ​ഹി​ച്ചു​കൊ​ണ്ട് മും​ബൈ​യി​ലെ നി​ത മു​കേ​ഷ് അം​ബാ​നി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ച​രി​ത്ര നി​മി​ഷ​ത്തി​നു വേ​ദി​യാ​യി. കല്യാൺ ജൂവലേഴ്സ്- ഇ​ന്ത്യ​ൻ നാ​ഷണ​ൽ സി​നി അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ളു​ടെ ആ​ദ്യ പ​തി​പ്പിന്‍റെ റെ​ഡ് കാ​ർ​പ്പ​റ്റി​ൽ സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ ഗ്ലാ​മ​റ​സ് ആ​വേ​ശ​മാ​യി മാ​റി​യ​ത് മ​ല​യാ​ള​ത്തിന്‍റെ അ​ഭി​മാ​നതാ​ര​ങ്ങ​ളാ​യ മം​മ്ത മോ​ഹ​ൻ​ദാ​സും പാ​ർ​വ​തി തി​രു​വോ​ത്തു​മാ​ണ്. താരസുന്ദരിമാരുടെ വ​ര​വ് ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തിലാഴ്ത്തി.

ക​ര​ൺ ജോ​ഹ​റും റാ​ണ ദ​ഗു​ബാ​ട്ടി​യുമായിരുന്നു അവതാരകർ. ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ഇ​തി​ഹാ​സം ക​മ​ൽ​ഹാ​സ​ൻ, നി​ത്യ​ഹ​രി​തനായിക രേ​ഖ എ​ന്നി​വ​ർ​ക്കൊ​പ്പം മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ദു​ൽ​ഖ​ർ സ​ൽ​മാ​നും നി​വി​ൻ പോ​ളി​യും കൂ​ടി എ​ത്തി​യ​തോ​ടെ ച​ട​ങ്ങ് അ​ക്ഷ​രാ​ർ​ഥത്തി​ൽ മഹാവി​രു​ന്നാ​യി മാ​റി. ഋ​ഷഭ് ഷെ​ട്ടി​യും നാ​ഗ​ചൈ​ത​ന്യ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ അ​ണി​നി​ര​ന്ന ​രാ​ത്രി ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ഐ​ക്യ​ത്തി​ന്‍റെ വി​ളം​ബ​ര​മാ​യി.

കല്യാൺ ജൂവലേഴ്സ്-ഐഎൻസിഎ അവാർഡ്സ് പോസ്റ്റർ

വെ​റു​മൊ​രു അ​വാ​ർ​ഡ് നി​ശ എ​ന്ന​തി​ലു​പ​രി ഒ​രു ഗം​ഭീ​ര ഫാ​ഷ​ൻ ഷോ​യു​ടെ പ്ര​തീ​തി​യാ​ണ് പാ​ർ​വ​തി​യു​ടെ​യും മം​മ്ത​യു​ടെ​യും സാ​ന്നി​ധ്യം റെ​ഡ് കാ​ർ​പ്പ​റ്റി​നു ന​ൽ​കി​യ​ത്. ഓ​രോ ഫ്രെ​യി​മി​ലും ആ​ത്മ​വി​ശ്വാ​സം നി​റ​ഞ്ഞു​നി​ന്ന മം​മ്ത​യു​ടെ​യും ക്ളാ​സി​ക് ലു​ക്കി​ൽ തി​ള​ങ്ങി​യ പാ​ർ​വ​തി​യു​ടെ​യും ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​നോ​ട​കം ത​ന്നെ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. ഇ​ന്ത്യ​ൻ സി​നി​മാ ച​രി​ത്ര​ത്തി​ലെ തി​ള​ക്ക​മാ​ർ​ന്ന ഒ​രു പു​തി​യ അ​ധ്യാ​യ​ത്തി​നു തു​ട​ക്കം കു​റി​ച്ചാണ് ഇ​ൻ​ക അ​വാ​ർ​ഡി​ന്‍റെ ആ​ദ്യ പ​തി​പ്പിനു തി​ര​ശീ​ല വീ​ണ​ത്.