പൃഥ്വിരാജ് ചിത്രം 'ഐ നോബഡി' മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിലൂടെ നേടിയെടുത്ത ജോൺ ഡോ ഓർഡർ ഓൺലൈൻ റിവ്യൂകൾക്കും ബാധകമാകുമോ? ആകും എന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. ജോൺ ഡോ ഓർഡറിന് ഇന്ത്യയില്‍ അശോക് കുമാര്‍ ഓര്‍ഡര്‍ എന്നാണ് പറയുന്നത്. എതിര്‍കക്ഷികള്‍ അജ്ഞാതരായിരിക്കെ അവര്‍ക്കെതിരേ ഉത്തരവ് നേടാനുള്ള വഴിയാണിത്. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരുവിവരങ്ങളുള്‍പ്പെടെ അജ്ഞാതമായിരിക്കേയാണ് ഈ രീതി പ്രസക്തമാകുന്നത്.
പകര്‍പ്പവകാശ കേസുകളിലും ബൗദ്ധികസ്വത്തവകാശകേസുകളിലും മാത്രം കണ്ടിട്ടുള്ള ജോണ്‍ ഡോ ഓര്‍ഡറിന്റെ വഴി സിനിമയില്‍ സ്വീകരിക്കാമെന്ന് റിവ്യൂ ബോംബിങ് കേസിന്റെ സമയത്ത് പല നിയമജ്ഞരും പറഞ്ഞിരുന്നു. അജ്ഞാതകേന്ദ്രത്തില്‍ നിന്നുള്ള റിവ്യൂ പ്രധാന പ്രശ്‌നമാണ് എന്ന് ഹൈക്കോടതിയിൽ റിവ്യൂ ബോംബിങ് കേസുകളിൽ വാദം കേൾക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചിരുന്നു. സാഹചര്യത്തിലാണ് ഐ നോബഡിയുടെ ജോൺ ഡോ ഓർഡർ പ്രസക്തമാകുന്നത്.
റിലീസ് ദിവസം തന്നെ അധിക്ഷേപത്തിലൂടെ സിനിമകളെതകര്‍ക്കുന്ന ഓണ്‍ലൈന്‍ നിരൂപകര്‍ക്കെതിരേ റിവ്യൂംബോംബിങ് വിവാദസമയത്ത് നിയമത്തിന്റെ വഴിതേടി ചില സംവിധായകര്‍ മുന്നോട്ടുപോയിരുന്നു. ഇത്തരം നിരൂപകരുടെ മുന്‍കാല വീഡിയോകള്‍ തെളിവായി ഹാജരാക്കിക്കൊണ്ട് കോടതിയില്‍ പുതിയ സിനിമകള്‍ക്ക് സംരക്ഷണം തേടാനായിരുന്നു നീക്കം. പക്ഷേ ജോൺ ഡോ ഓർഡർ സ്വന്തമാക്കി റിവ്യൂ ആക്രമണത്തിൽ നിന്ന് സംരക്ഷണം നേടാൻ ആരും ശ്രമിച്ചില്ല. ആ വഴിതേടിയിരിക്കുകയാണ് ഇപ്പോൾ ഐ നോബഡി നിർമാതാക്കൾ.
പ്രധാനമായും പകർപ്പവകാശസംരക്ഷണത്തിനാണ് സഹായിക്കുകയെങ്കിലും ഇതിലൂടെ ബോധപൂർവമായ നെഗറ്റീവ് റിവ്യൂവിൽ നിന്ന് സംരക്ഷണം നേടാനുമാകുമെന്നാണ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം. ജൂലായ് ഒമ്പതിനാണ് ചിത്രത്തിന്റെ റിലീസ്.
കെട്ട്യോളാണെന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രം ഒരു ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. പൃഥ്വിരാജ് സുകുമാരനും പാര്‍വതിയും 'കൂടെ' എന്ന ചിത്രത്തിനുശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സ് എന്നീ ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിർമാണം.
ഛായാഗ്രഹണം ദിനേശ് പുരുഷോത്തമനാണ്. ഹക്കീം ഷാജഹാന്‍, അശോകന്‍,വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നിഷാന്ത് സാഗര്‍, നന്ദു, ഇര്‍ഷാദ് അലി, മനോജ് കെയു, സുധി കോഴിക്കോട്, സഞ്ജു ശിവറാം, ഖാലിദ് റഹ്‌മാന്‍, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ,റോണി വര്‍ഗീസ്, മഹേന്ദ്രന്‍, അല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍, നക്ഷത്ര, ഐറ, ബീന ചന്ദ്രന്‍, സന അല്‍ത്താഫ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.