'ഹലോ ഡിയർ' റിലീസ് പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ചായക്കപ്പുകളുടെ സൗഹൃദച്ചൂടിൽ സം​ഗീതും മമിതയും; 'ഹലോ ഡിയർ' ജനുവരി 27ന്

പപ്പപ്പ ഡസ്‌ക്‌

യുവതാരങ്ങളായ സംഗീത് പ്രതാപും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം 'ഹലോ ഡിയറി'ന്റെ റിലീസ് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയുണര്‍ത്തുന്ന പോസ്റ്റര്‍ വൈറലായി മാറിക്കഴിഞ്ഞു. 2027 ജനുവരി 29-ന് ചിത്രം തിയേറ്ററുകളിലെത്തും.

ചായക്കപ്പുകളുമായി പടിക്കെട്ടിലിരുന്ന് മനസുതുറന്ന് ചിരിക്കുന്ന സംഗീതും മമിതയുമാണ് പുതിയ പോസ്റ്ററിലുള്ളത്. സിനിമയുടെ ലളിതവും സന്തോഷകരവുമായ അന്തരീക്ഷം പ്രതിഫലിപ്പിക്കുന്നതാണ് ദൃശ്യം. ഇതുവരെ പുറത്തുവന്ന പ്രൊമോഷണല്‍ അപ്ഡേറ്റുകളെല്ലാം സമാനമായ രീതിയിലുള്ള ഉന്മേഷദായകമായ അനുഭവമാണ് നല്‍കുന്നത്.

'ഹലോ ഡിയർ' റിലീസ് പോസ്റ്റർ

മെട്രോപൊളിറ്റന്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സമ്പൂര്‍ണ റൊമാന്റിക് കോമഡി ചിത്രമായിരിക്കും 'ഹലോ ഡിയര്‍' എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. തമാശകള്‍ക്കും പ്രണയനിമിഷങ്ങള്‍ക്കുമൊപ്പം കഥാഗതിയില്‍ നിര്‍ണായകമാകുന്ന ചില അപ്രതീക്ഷിത വഴിത്തിരിവുകളും ചിത്രത്തിലുണ്ടാകും.

'ഹലോ ഡിയർ' പോസ്റ്റർ

ഡിനോയ് പൗലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് നിര്‍മിക്കുന്നത്. സംഗീത് പ്രതാപിനും മമിത ബൈജുവിനും പുറമെ സുരേഷ് കൃഷ്ണയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.