'ഹെഡ്മിസ്ട്രസ് സുമംഗലദേവി'എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കോഴിക്കോട്ട് നടന്ന ചടങ്ങിൽ നടൻ ഉണ്ണിരാജ പ്രകാശനം ചെയ്തപ്പോൾ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

'ഹെഡ്മിസ്ട്രസ് സുമംഗലദേവി'യുടെ കഥയുമായി ഉണ്ണിരാജയും സംഘവും

പപ്പപ്പ ഡസ്‌ക്‌

എസ്.ആർ ക്രിയേഷൻസിൻ്റെ ബാനറിൽ സുരേന്ദ്രൻ പയ്യാനക്കൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ഹെഡ്മിസ്ട്രസ് സുമംഗലദേവി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ, കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിൽവെച്ച് നടൻ ഉണ്ണിരാജ പ്രകാശനം ചെയ്തു. നിജബുദീൻ റാവുത്തർ, പി.എച്ച് താഹ എന്നിവരാണ് ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

അപ്പർ പ്രൈമറി സ്കൂളിന്റെ പശ്ചാത്തലത്തിൽ ഉണ്ടാവുന്ന സംഭവങ്ങളും അതിനെ നേരിടേണ്ടിവരുന്ന ഒരു ഹെഡ്മിസ്ട്രസിന്റെ ജീവിതാനുഭവങ്ങളും രസകരമായി ചിത്രീകരിക്കുന്ന ഈ ചിത്രം ഡിസംബറിൽ കോഴിക്കോട് ആരംഭിക്കും. മലയാളത്തിലെ പ്രമുഖ താരമായിരിക്കും ടൈറ്റിൽ റോളിൽ അഭിനയിക്കുന്നത്.

'ഹെഡ്മിസ്ട്രസ് സുമംഗലദേവി'എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കോഴിക്കോട്ട് നടന്ന ചടങ്ങിൽ നടൻ ഉണ്ണിരാജ പ്രകാശനം ചെയ്തപ്പോൾ

ഉണ്ണി രാജ,നിർമ്മൽ പാലാഴി,വിനോദ് കോവൂർ,രമേശ് കാപ്പാട്,സുരേഷ് മഞ്ഞപ്പാലം,ഗംഗൻവി നായർ, റോയ് പുനലൂർ, റീന, കൃഷ്ണ, രത്‌നകല, നിധിഷ,ബീന തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. .

'ഹെഡ്മിസ്ട്രസ് സുമംഗലദേവി' ടൈറ്റിൽ പോസ്റ്റർ

ഛായാഗ്രഹണം- അഷറഫ് പാലാഴി,ഗാനരചന-ഗിരീഷ് ആമ്പ്ര,സംഗീതം-കമൽനാഥ് പയ്യന്നൂർ,പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം,ചമയം-ഹക്കീം വയനാട്,വസ്ത്രാലങ്കാരം- രാജൻ തടായിൽ,കല-വിനയൻ വള്ളിക്കുന്ന്,സ്റ്റിൽസ്-കൃഷ്ണദാസ് വളയനാട്,പ്രമോഷൻ ആന്റ് പബ്ലിസിറ്റി-വിനോദ് പി വേങ്ങേരി,ഡിസൈൻ-ഷാജി പാലോളി,പിആർഒ-എ.എസ് ദിനേശ്