'ഹാപ്പി ലൂപ്പ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ലൂപ്പിലായി മഞ്ജുവിന്റ ജയശ്രീ; 'ഹാപ്പി ലൂപ്പ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പപ്പപ്പ ഡസ്‌ക്‌

മഞ്ജു വാരിയരെ പ്രധാന കഥാപാത്രമാക്കി ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹാപ്പിലൂപ്പി'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുടുംബാം​ഗങ്ങൾക്കു നടുവിൽ പാട്ടുകേട്ടെന്നോണം മതിമറന്നിരിക്കുന്ന മഞ്ജു വാരിയരുടെ ജയശ്രീ എന്ന കഥാപാത്രമാണ് പോസ്റ്ററിന്റെ ആകർഷണം.

കഴിഞ്ഞ മേയിലാണ് 'ഹാപ്പിലൂപ്പ്' ചിത്രീകരണം ആരംഭിച്ചത്. 'ഗൗതമന്റെ രഥം', വിജയചിത്രമായ 'വാഴ' എന്നിവയ്ക്ക് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മൂവി ബക്കറ്റിന്റെ ബാനറില്‍ ബിനീഷ് ചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മാണം.

ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കണ്ണന്‍ മോഹനാണ്. ഇലക്ട്രോണിക് കിളിയും പര്‍വതീഷ് പ്രദീപും ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. പര്‍വതീഷ് പ്രദീപ് തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.

'ഹാപ്പി ലൂപ്പ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ

'മധുരം', 'കേരള ക്രൈം ഫയല്‍സ് സീസണ്‍ 1' എന്നീ ജനപ്രിയ പ്രോജക്ടുകള്‍ക്കുശേഷം ആഷിഖ് ഐമറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാരിയര്‍ക്ക് പുറമേ മുകേഷ്, 'സു ഫ്രം സോ' ചിത്രത്തിലൂടെ ശ്രദ്ധേയനായ കന്നഡ നടനും സംവിധായകനുമായ ജെ.പി. തുമിനാട് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മധു വാരിയര്‍, അനു, വി.കെ. പ്രകാശ്, നിഷാന്ത് സാഗര്‍, നീരജ രാജേന്ദ്രന്‍, ആതിര രാജീവ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.