ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'കാഞ്ചിമാല'യുടെ പൂജാചടങ്ങിൽ മന്ത്രി കെ.എൻ ബാലഗോപാൽ ഭദ്രദീപം തെളിക്കുന്നു ഫോട്ടോ-അറേഞ്ച്ഡ്
Malayalam

'കാഞ്ചിമാല'യ്ക്ക് തുടക്കം, നായകൻ ധ്യാൻ ശ്രീനിവാസൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം 'കാഞ്ചിമാല'യുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും തിരുവനന്തപുരത്ത് നടന്നു. ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് നായർ, ശ്രേയ, നിധി എന്നിവർ ചേർന്ന് നിർമ്മിച്ച് റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാഞ്ചിമാല'.

മന്ത്രി കെ.എൻ ബാലഗോപാൽ ഭദ്രദീപം തെളിച്ച് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. മുൻ സ്പീക്കർ വിജയകുമാർ, മുൻമന്ത്രി വി.സുരേന്ദ്രൻ പിള്ള,കല്ലിയൂർ ശശി,ഇന്ദ്രൻസ്,സുധീർ കരമന,നെൽസൺ, കൊടശനാട് കനകം,സംവിധായകരായ ജി.എസ് വിജയൻ, ടി.സുരേഷ് ബാബു,കലാധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംവിധായകൻ തുളസിദാസ് ക്യാമറ സ്വിച്ച് ഓൺ ചെയ്തപ്പോൾ എ.വി അനൂപ് ക്ലാപ്പടിച്ചു.

'കാഞ്ചിമാല'യുടെ പൂജാചടങ്ങിൽ എ.വി.അനൂപ് ആദ്യ ക്ലാപ്പടിക്കുന്നു

'കാഞ്ചിമാല'യിൽ ധ്യാൻ ശ്രീനിവാസനെ കൂടാതെ സിദ്ദിഖ്, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അടുത്തവർഷം ആദ്യം ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ താരനിർണയം നടന്നുവരുന്നു. ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന ഒരു ചിത്രമാണ് 'കാഞ്ചിമാല'. നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ വിസ്മയകരമായ സൗന്ദര്യം,സ്നേഹം, ആർദ്രത, പ്രണയം ഇതെല്ലാം തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമമാണ് ഈ സിനിമയെന്ന് അണിയറപ്രവർത്തകർ പറയുന്നു.

'കാഞ്ചിമാല'യുടെ പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും

സനു ഭാസ്കറിന്റേതാണ് കഥ. ക്യാമറ- പ്രദീപ് നായർ, എഡിറ്റിങ്- സിയാൻ ശ്രീകാന്ത്, സംഗീതം-ബിജിപാൽ,രമേശ് നാരായൺ.,വരികൾ റഫീഖ് അഹമ്മദ്, കോ -ഡയറക്ടർ ഷിബു ഗംഗാധരൻ. ആർട്ട് രാജീവ് കോവിലകം,പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമൂട്, കോസ്റ്റ്യൂം- ഇന്ദ്രൻസ് ജയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹാരിസൺ. റീ റിക്കാഡിങ് റോണി റാഫേൽ, മേക്കപ്പ് പട്ടണം ഷാ, പിആർഒ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് അജേഷ്, ഡിസൈൻസ് പ്രമേഷ് പ്രഭാകർ.