'ഭൗമ' ട്രെയിലർ റിലീസ് പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

ദൂരൂഹതയുടെ അത്താഴമേശയിൽ അവശേഷിക്കുന്നതെന്ത്? ത്രില്ലടിപ്പിച്ച് 'ഭൗമ' ട്രെയിലർ

പപ്പപ്പ ഡസ്‌ക്‌

സാഗര്‍ സൂര്യ, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റെജിന്‍ എസ്. ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഭൗമ'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറി. ദുരൂഹതയും ഭീതിയും നിറഞ്ഞ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

കേസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിപ്പിക്കുന്ന രീതിയിലാണ് അണിയറപ്രവര്‍ത്തകര്‍ തയാറാക്കിയിരിക്കുന്നത്. കഥയുടെ യഥാര്‍ഥ വഴിയെന്താണെന്ന് വെളിപ്പെടുത്താതെ, ഓരോ നിമിഷവും ഉദ്വേഗം നിലനിര്‍ത്തുന്ന രംഗങ്ങള്‍ ട്രെയിലറിലുടനീളം കാണാന്‍ സാധിക്കും.

'ഭൗമ' ട്രെയിലറിൽ ദിലീഷ് പോത്തൻ

നവംബര്‍ 12-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസിനെത്തും. കേരളത്തില്‍ ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

'ഭൗമ' ട്രെയിലറിൽ നിന്ന്

ക്രിസ്റ്റോ സേവ്യര്‍ സംഗീതവും, ശരണ്‍ വേലായുധന്‍ ഛായാഗ്രഹണവും, സൂരജ് ഇ.എസ്. എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.