ബി.ഉണ്ണികൃഷ്ണൻ,ബിജുമേനോൻ ഫോട്ടോ കടപ്പാട്-ഐഎംഡിബി
Malayalam

ബിജുമേനോനെതിരേ ബി.ഉണ്ണികൃഷ്ണൻ; നിർമാതാവിന് 25 ല​ക്ഷം നഷ്ടമുണ്ടാക്കിയെന്ന് ആരോപണം

പപ്പപ്പ റിപ്പോര്‍ട്ടര്‍

മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ളും അ​ണി​യറ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ള്ള ശീ​ത​യു​ദ്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക്. ന​ട​ൻ ബി​ജു മേ​നോ​നെ​തി​രെ പ​ര​സ്യ​വിമർശനവുമായി ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റിയും സംവിധായകനുമായ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ രം​ഗ​ത്ത്. സി​നി​മ​ക​ളു​ടെ പ്രൊ​മോ​ഷ​നി​ൽനി​ന്നു ബിജു മേനോൻ വി​ട്ടു​നി​ന്നതു നി​ർമാ​താ​ക്ക​ൾ​ക്ക് വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്നു എ​ന്നാ​ണ് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണം.

ഫെ​ഫ്ക​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ ​വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്. കൃ​ത്യ​മാ​യ ക​രാ​ർ ഉ​ണ്ടാ​യി​ട്ടും ബി​ജു മേ​നോ​ൻ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 'പേ​ര് പ​റ​യാ​ൻ എ​നി​ക്ക് മ​ടി​യി​ല്ല, ഞാ​ൻ സം​സാ​രി​ക്കു​ന്ന​ത് ബി​ജു മേ​നോ​നെ​ക്കു​റി​ച്ചാ​ണ്. അ​ദ്ദേ​ഹം പ്രൊ​മോ​ഷ​നു വ​രാ​ത്ത​തു​കൊ​ണ്ട് മാ​ത്രം ഒ​രു നി​ർ​മാതാ​വി​ന് ചാ​ന​ലു​ക​ളി​ൽനി​ന്ന് ല​ഭി​ക്കേ​ണ്ട തു​ക​യി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി. ഇ​ത് ചെ​റി​യ തു​ക​യാ​ണോ? ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​നും അ​ദ്ദേ​ഹം പോ​യി​ട്ടി​ല്ല-' ​ഉ​ണ്ണി​കൃ​ഷ്ണ​ൻ തുറന്നടിച്ചു.

പ്രൊ​മോ​ഷ​ൻ എ​ന്ന​ത് വെ​റു​മൊ​രു ച​ട​ങ്ങ​ല്ലെ​ന്നും അ​ത് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യു​ള്ള ക​രാ​റി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. പ്ര​തി​ഫ​ലക്കാ​ര്യ​ത്തി​ൽ കാ​ണി​ക്കു​ന്ന കാ​ർ​ക്ക​ശ്യം ജോ​ലി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലും താ​ര​ങ്ങ​ൾ കാ​ണി​ക്ക​ണ​മെ​ന്ന ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഫെഫ്ക ജനറൽ സെക്രട്ടറി ഉയർത്തിയത്. സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം അ​നാ​വ​ശ്യ​മാ​യി നീ​ണ്ടു​പോ​കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം താരങ്ങളുടെ വീ​ഴ്ച​ക​ളാ​ണെ​ന്നും ​അദ്ദേഹം ആ​രോ​പിച്ചു. സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ പ​ത്തു ശ​ത​മാ​നം പോ​ലും ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ള​ല്ല. താ​ര​ങ്ങ​ൾ സെ​റ്റി​ലെ​ത്താ​ൻ വൈ​കു​ന്ന​തും മ​റ്റു നി​സഹ​ക​ര​ണ​ങ്ങ​ളു​മാ​ണ് നി​ർമാ​താ​ക്ക​ളെ ക​ട​ക്കെ​ണി​യി​ലാ​ക്കു​ന്ന​ത്. ഈ ​പ്ര​വ​ണ​ത​യ്ക്ക് ത​ട​യി​ടാ​ൻ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് ഫെ​ഫ്ക തു​ട​ക്ക​മി​ടു​കയാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

ബിജുമേനോൻ

ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന എ​ല്ലാ അ​ഭി​നേ​താ​ക്ക​ളും പു​തി​യ സേ​വ​ന വേ​ത​ന ക​രാ​റി​ൽ ഒ​പ്പി​ട​ണം. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന 16 മ​ണി​ക്കൂ​ർ ഷൂ​ട്ടിങ് കോ​ൾ ഷീ​റ്റ് ഇ​നി മു​ത​ൽ 12 മ​ണി​ക്കൂ​റാ​യിരിക്കും. നി​ശ്ച​യി​ച്ച സ​മ​യം ക​ഴി​ഞ്ഞാ​ൽ കൃ​ത്യ​മാ​യ ഓ​വ​ർ​ടൈം ന​ൽ​കും. നി​ർമാ​താ​വ്, സം​വി​ധാ​യ​ക​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ, അ​ഭി​നേ​താ​ക്ക​ൾ എ​ന്നി​വ​ർ ഒ​ന്നി​ച്ച് ഒ​പ്പി​ടു​ന്ന പു​തി​യ ക​രാ​ർ ഉ​ട​ൻ നി​ല​വി​ൽ വ​രുമെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു. അതേസമയം, ഉണ്ണികൃഷ്ണന്റെ ആരോപണത്തെക്കുറിച്ച് ബിജു മേനോൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.