വമ്പൻ സമ്മാനത്തുകയുമായി ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നാലാം സീസൺ

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രംഎഐ ഉപയോ​ഗിച്ച് സൃഷ്ടിച്ചത്
Published on

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന നാലാമത് ഫെഫ്ക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്കുള്ള എൻട്രികൾ സ്വീകരിച്ചു തുടങ്ങി. മികച്ച ചിത്രത്തിന് സമ്മാനത്തുകയായി ഒന്നര ലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും മൂന്നാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും ഫലകവും അവാർഡ് നൽകുന്നത്. ഇതിനൊപ്പം പ്രശസ്തിപത്രവുമുണ്ടാകും.

Must Read
കുട്ടിച്ചാത്തനിലെ കറങ്ങുന്ന മുറിയും,​ ഗേളിയുടെ വീടും, കെ.ശേഖർ എന്ന അദ്ഭുതവും
പ്രതീകാത്മകചിത്രം

മികച്ച സംവിധായകന് പതിനായിരം രൂപയാണ് സമ്മാനം. മികച്ച തിരക്കഥ, ഛായാഗ്രാഹകൻ, എഡിറ്റർ, പശ്ചാത്തല സംഗീത സംവിധായകൻ, കലാ സംവിധായകൻ, കോസ്റ്റ്യൂം ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ്, സൗണ്ട് ഡിസൈനർ, വിഎഫ്എക്സ് ആർട്ടിസ്റ്റ്, നടി, നടൻ, ബാലതാരം എന്നിവർക്ക് 5000 രൂപയും ഫലകവും, പ്രശസ്തി പത്രവുമാണ് അവാർഡ്. ജനറൽ കാറ്റഗറി, ക്യാമ്പസ് ഫിലിം, പ്രവാസി ഫിലിം, എഐഫിലിം, ആനിമേഷൻ ഫിലിംസ്, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗങ്ങൾക്കുള്ള വിഭാഗം എന്നിങ്ങനെ ആറ് കാറ്റഗറികളിൽ അവാർഡ് നൽകും.

മികച്ച പ്രകടനങ്ങൾക്ക് സ്‌പെഷൽ ജൂറി മെൻഷൻ അവാർഡുകൾ നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ചിത്രങ്ങൾക്കും ഫെഫ്കയുടെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നല്കും. തെന്നിന്ത്യൻ സിനിമയിലെ മുൻനിര സംവിധായകരും സാങ്കേതിക വിദഗ്ധരും, താരങ്ങളുമടങ്ങുന്നതാണ് പ്രാഥമിക, അന്തിമ ജൂറികൾ.

ചിത്രങ്ങൾ വിമിയോ, ഗൂഗിൾ ഡ്രൈവ്, യു ട്യൂബ് എന്നിവയിൽ അപ്പ്ലോഡ് ചെയ്തതിന്റെ ലിങ്ക് ആണ് അയക്കേണ്ടത്. ദൈർഘ്യം 30 മിനുട്ടിൽ കുറവായിരിക്കണം. ഉള്ളടക്ക വിഷയങ്ങൾക്ക് നിബന്ധനകളില്ല. എല്ലാ ഇന്ത്യൻ, വിദേശ ഭാഷാ ചിത്രങ്ങളും നിശബ്ദ ചിത്രങ്ങളും അയക്കാവുന്നതാണ്. മലയാളം ഒഴിച്ചുള്ള ഭാഷാ ചിത്രങ്ങൾക്ക് സബ്‌ടൈറ്റിൽ നിർബന്ധമാണ്. ഒരാൾക്ക് എത്ര ചിത്രങ്ങൾ വേണമെങ്കിലും അയക്കാം.

www.fefkadirectorsunion.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് എൻട്രി ഫോം പൂരിപ്പിക്കാവുന്നതാണ്. ഷോർട് ഫിലിം ഫെസ്റ്റിവലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ഫോൺ: 97783 06838, 90745 90448,095443 42226. ഇമെയിൽ:Fefkadusff@gmail.com

Related Stories

No stories found.
Pappappa
pappappa.com