'കള്ളനും ഭഗവതിയും', 'ചിത്തിനി' എന്നീ ചിത്രങ്ങൾക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ എന്ന സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. പാലക്കാട് മണപുള്ളിക്കാവ് ദേവി ക്ഷേത്രത്തിലായിരുന്നു പൂജാ ചടങ്ങ്. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററും പുറത്തിറക്കി.
ഒരു റൊമാന്റിക്-ഫൺ-ഫാമിലി എന്റർടെയ്‌നറായാണ് 'ഭീഷ്മർ' ഒരുങ്ങുന്നത്. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'കള്ളനും ഭഗവതിക്കും' ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ളയോടൊപ്പം രണ്ട് പുതുമുഖങ്ങളും നായികമാരായി എത്തുന്നു.
ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ ,വിഷ്ണു ഗ്രൂവർ, ശ്രീരാജ്, ഷൈനി വിജയൻ എന്നിവരടങ്ങുന്ന വലിയ താരനിര ചിത്രത്തിലുണ്ട്.
അൻസാജ് ഗോപിയുടേതാണ് ഭീഷ്മറിന്റെ കഥ. ഛായാഗ്രഹണം-രതീഷ് റാം, എഡിറ്റിങ്- ജോൺകുട്ടി. ചിത്രത്തിൽ നാല് ഗാനങ്ങളാണുള്ളത്. രഞ്ജിൻ രാജ്, കെ.എ. ലത്തീഫ് എന്നിവരുടെ സംഗീതത്തിന് ഹരിനാരായണൻ ബി.കെ, സന്തോഷ് വർമ്മ, ഒ.എം. കരുവാരക്കുണ്ട് എന്നിരാണ് ഗാനരചന നിർവഹിക്കുന്നത്.
കലാസംവിധാനം ബോബനും വസ്ത്രാലങ്കാരം മഞ്ജുഷയും മേക്കപ്പ് സലാം അരൂക്കുറ്റിയും നിർവഹിക്കുന്നു. ഫിനിക്സ് പ്രഭുവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. അയ്യപ്പദാസ്, വിഷ്ണു ഗ്രൂവർ എന്നിവരാണ് നൃത്തസംവിധാനം.
സച്ചിൻ സുധാകരൻ (സൗണ്ട് ഡിസൈൻ), നിതിൻ നെടുവത്തൂർ (VFX), ലിജു പ്രഭാകർ (കളറിസ്റ്റ്), സുഭാഷ് ഇളമ്പൽ (ചീഫ് അസോസിയേറ്റ് ഡയറക്ടർ) , അനൂപ് ശിവസേവനൻ, സജു പൊറ്റയിൽ (അസോസിയേറ്റ് ഡയറക്ടർമാർ), കെ.പി. മുരളീധരൻ (ടൈറ്റിൽ കാലിഗ്രഫി), മാമി ജോ (ഡിസൈനർ ), അജി മസ്കറ്റ് (നിശ്ചല ഛായാഗ്രഹണം), എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ. സജിത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. പിആർഒ പ്രതീഷ് ശേഖർ. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് 'ഭീഷ്മർ'. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സാണ് ഓഡിയോ ലേബൽ.