'മോളിവുഡ് ടൈംസി'ൽ ബേസിലിന്റെ ക്യാരക്ടർ പോസ്റ്റർ അറേഞ്ച്ഡ്
Malayalam

'അഭിനവ് അപകടകാരി,അവനെപേടിച്ച് ഞാൻ ആ രഹസ്യം പുറത്തുവിട്ടില്ല': ബേസില്‍

പപ്പപ്പ ഡസ്‌ക്‌

'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസ്' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസിന് മുമ്പ് വലിയ രഹസ്യമായി സൂക്ഷിച്ചിരുന്ന ബേസില്‍ ജോസഫിന്റെ സര്‍പ്രൈസ് കാമിയോ വേഷം ഇപ്പോള്‍ സിനിമാ ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ചിത്രത്തിലെ മറ്റു താരങ്ങളായ ന​സ്‌​ലി​ൻ, വിനീത് ശ്രീനിവാസന്‍, സംഗീത് പ്രതാപ് എന്നിവര്‍ക്കൊപ്പം പങ്കെടുത്ത ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് ബേസില്‍ രസകരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ഈ കാമിയോ റോളിനെക്കുറിച്ച് ആരോടും പറയരുതെന്ന് സംവിധായകന്‍ അഭിനവ് തന്നോട് പ്രത്യേകം പറഞ്ഞിരുന്നതായി ബേസില്‍ വെളിപ്പെടുത്തി. ചിത്രത്തില്‍ തനിക്കൊരു വേഷമുണ്ടെന്ന് താന്‍ പോലും തിരിച്ചറിഞ്ഞത് തിയേറ്ററില്‍ ഇരുന്ന് സിനിമ കണ്ടപ്പോഴാണെന്ന് താരം തമാശയായി പറഞ്ഞു.

'മോളിവുഡ് ടൈംസ്' പോസ്റ്റർ

'അഭിനവിനെ പേടിച്ചാണ് ഈ ചെറിയ വേഷത്തെക്കുറിച്ചുള്ള രഹസ്യം ഞാന്‍ പുറത്തുവിടാതിരുന്നത്. അവന്‍ ഒരു അപകടകാരിയാണ്.'-ബേസില്‍ ജോസഫ് ചിരിയോടെ പറഞ്ഞു. വിനീത് ശ്രീനിവാസനും ലൈവിൽ 'മോളിവുഡ് ടൈംസ്' അനുഭവങ്ങള്‍ പങ്കുവെച്ചു. 'സിനിമയുടെ സ്‌ക്രീനിങ്ങിനിടെ ഞാനും പ്രശാന്ത് അലക്‌സാണ്ടറും സംഗീതും തമ്മില്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ ഓരോരുത്തരും ചിത്രത്തില്‍ എന്താണ് അഭിനയിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു, പക്ഷേ സിനിമയുടെ കഥ എന്താണെന്ന് ഞങ്ങളില്‍ ആര്‍ക്കും മനസിലായിരുന്നില്ല'-വിനീത് തമാശയായി പറഞ്ഞു.