'അതിരടി' ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് അറേഞ്ച്ഡ്
Malayalam

അടി ബേസിലും ടൊവിനോയും തമ്മിലോ? 'അതിരടി' ഫസ്റ്റ് ലുക്ക് പുറത്ത്

പപ്പപ്പ ഡസ്‌ക്‌

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബേസിൽ, ടോവിനോ, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിയ ഷിബു, സെറിൻ ഷിഹാബ് എന്നിവരും ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ഭാഗമാണ്. ചിത്രം മെയ് 14 ന് ആഗോള റിലീസായെത്തും.

ഒരു മാസ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടെയ്ൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.

നേരത്തെ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തു വിട്ടിരുന്നു. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ ഈ ചിത്രത്തിലഭിനയിക്കുന്നത്. ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകനായി ടോവിനോ തോമസ് എത്തുമ്പോൾ, വിനീത് ശ്രീനിവാസൻ ആയി തന്നെയാണ് വിനീത് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിലെ നായികയായ റിയ ഷിബുവിന്റെ കഥാപാത്രത്തിന്റെ പേര് സ്വാതി ആർ കൃഷ്ണ എന്നാണ്. സംഗീത സംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തിൽ വേഷമിടുന്നുണ്ട് എന്ന് ക്യാരക്ടർ പോസ്റ്റർ സൂചിപ്പിക്കുന്നു.

'അതിരടി' ഫസ്റ്റ് ലുക്ക് പോസ്റ്റർ

പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസിൽ ജോസഫിൻ്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് 'അതിരടി'. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുണ്‍ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. മലയാളം കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

'അതിരടി' പോസ്റ്റർ

ഛായാഗ്രഹണം - സാമുവൽ ഹെന്റി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആൻ്റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ - ഐഡൻചാർട്ട്സ്, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ - റോസ്റ്റഡ് പേപ്പർ, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ