ആസിഫ് അലി-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'മിറാഷ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസ് ആയി. അപർണ ബാലമുരളി, ഹക്കിം ഷാ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങൾ. 'കൂമനു'ശേഷം ആസിഫും ജീത്തുവും ഒരുമിക്കുന്ന സിനിമയാണ് 'മിറാഷ്'.
സെവൻ വൺ സെവൻ പ്രൊഡക്ഷൻസ് ഓഫ് എ ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്, ഇ ഫോർ എന്റർടെയ്ന്റ്മെന്റ്സ് അവതരിപ്പിക്കുന്ന 'മിറാഷി'ന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു. മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
അപർണ ആർ. തരക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം- വിഷ്ണു ശ്യാം, എഡിറ്റർ- വി.എസ്. വിനായക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കറ്റിന ജീത്തു, കൺട്രോളർ-പ്രണവ് മോഹൻ, ഗാനരചന- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ-പ്രശാന്ത് മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ.