'അങ്കം അട്ടഹാസം' പോസ്റ്ററിൽ നിന്ന് അറേഞ്ച്ഡ്
Malayalam

ചോരക്കളിയും കണക്കുതീർക്കലും: 'അങ്കം അട്ടഹാസം' മെയ് 8ന് റിലീസ്

പപ്പപ്പ ഡസ്‌ക്‌

ചോര കൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന 'അങ്കം അട്ടഹാസം' മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറായ 'അങ്കം അട്ടഹാസ'ത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ, നന്ദു, അന്നാ രാജൻ എന്നിവർക്കൊപ്പം പുതുമുഖ നായിക അംബികയും പ്രധാന വേഷങ്ങളവതരിപ്പിക്കുന്നു.

സുജിത്ത് എസ്. നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് സംവിധായകനും നിർമാതാവ് അനിൽകുമാർ ജി യും ചേർന്നാണ്. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജി.യും സാമുവൽ മത്തായി (യുഎസ്എ) യും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ശിവൻ എസ് സംഗീതാണ്. എഡിറ്റിങ് - പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ-ഹരിവെഞ്ഞാറമൂട്, ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവർ ചേർന്നൊരുക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്.

'അങ്കം അട്ടഹാസം' പോസ്റ്റർ

വയലൻസുള്ളതിനാൽ സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്കിയത്. ഗാനരചന - ദീപക് നന്നാട്ടുകാവ്, ഡസ്റ്റൻ അൽഫോൺസ്, സംഗീതം - ശ്രീകുമാർ വാസുദേവ്, അഡ്വ. ഗായത്രി നായർ, ആലാപനം - വിനീത് ശ്രീനിവാസൻ, ഇന്ദ്രവതി ചൗഹാൻ (പുഷ്പാ ഫെയിം), കല - അജിത്ത് കൃഷ്‌ണ, ചമയം - സൈജു നേമം, കോസ്‌റ്റ്യൂം - റാണ പ്രതാപ്, ബിജിഎം- ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി - ബിനോയ് ബെന്നി, ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, ഡിസൈൻസ്- ആൻ്റണി സ്‌റ്റീഫൻ, സ്‌റ്റിൽസ് - ജിഷ്‌ണു സന്തോഷ്.