കല്യാൺ ജൂവലേഴ്‌സിന്റെ പുതിയ പരസ്യചിത്രത്തിൽ കല്യാണി പ്രിയദർശൻ സ്ക്രീൻ​ഗ്രാബ്
Malayalam

ബച്ചനും കല്യാണിയും ഒന്നിക്കുന്ന 'കല്യാൺ ജൂവലേഴ്‌സ് ഭാവ'; സംവിധാനം അഖിൽ സത്യൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

അമിതാഭ് ബച്ചനും കല്യാണി പ്രിയദർശനും പ്രധാന വേഷങ്ങളിലെത്തുന്ന കല്യാൺ ജൂവലേഴ്‌സിന്റെ പുതിയ പരസ്യചിത്രം 'കല്യാൺ ഭാവ' ശ്രദ്ധ നേടുന്നു. നിഗൂഢതയും പാരമ്പര്യവും മംഗളകരമായ മുഹൂർത്തങ്ങളും ഒത്തുചേരുന്ന അസാധാരണമായൊരു അനുഭവമാണ് ഈ പരസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. അഖിൽ സത്യൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത സിനിമാട്ടോഗ്രാഫർ രാജീവ് മേനോനാണ്. കല്യാൺ ജൂവലേഴ്സ് ടീമിന്റേതാണ് പരസ്യത്തിന്റെ ആശയം.

അഖിൽ സത്യൻ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന പരസ്യചിത്രം ദൃശ്യഭംഗിയും സംഗീതവും ചേർന്ന അവതരണത്തിലൂടെയാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ പ്രഭാകരന്റേതാണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ആൻ ആമിയാണ് ശബ്ദം നൽകിയിരിക്കുന്നത്.

കല്യാൺ ജൂവലേഴ്‌സിന്റെ പുതിയ പരസ്യചിത്രത്തിൽ അമിതാഭ് ബച്ചൻ

ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ നമ്പ്യാർ. ജി ആണ്. അഖിൽ സത്യൻ തന്നെയാണ് എഡിറ്റിങ്. രതിന രാധാകൃഷ്ണൻ കോ-എഡിറ്ററായും പ്രവർത്തിച്ചു. അർച്ചന റാവു, രക്ഷിത മണിവണ്ണൻ എന്നിവരാണ് വസ്ത്രാലങ്കാരം നിർവഹിച്ചത്. വൈശാഖ് ശിവയും ചെന്നൈയിലെ ന്യൂബ് സ്റ്റുഡിയോ ടീമും ചേർന്നാണ് കളർ ഗ്രേഡിങ് നിർവഹിച്ചത്.

കല്യാൺ ജൂവലേഴ്‌സിന്റെ പുതിയ പരസ്യചിത്രത്തിൽ നിന്ന്

ആദ്യ അസിസ്റ്റന്റ് ഡയറക്ടറായി ആരൺ മാത്യുവും അസോസിയേറ്റ് ഡയറക്ടറായി വന്ദന സൂര്യയും പ്രവർത്തിച്ചു. അജി കുട്ടിയാനി, സൂര്യ രാജീവൻ എന്നിവരാണ് ആർട്ട് ഡയറക്ടർമാർ. ബിജു തോമസും രാജു വേലയുധവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.

കല്യാൺ ജൂവലേഴ്‌സിന്റെ പുതിയ പരസ്യചിത്രത്തിൽ നിന്ന്

അമിതാഭ് ബച്ചന്റെ സാന്നിധ്യവും കല്യാണി പ്രിയദർശന്റെ പ്രകടനവും പരസ്യത്തിന് താരത്തിളക്കം നൽകുന്നു. ആഭരണങ്ങളെ കേവലം അലങ്കാരവസ്തുക്കളായി മാത്രമല്ല, ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും ഓർമകളുടെയും ഭാഗമായിക്കൂടി അവതരിപ്പിക്കുന്ന കല്യാൺ ജ്വല്ലേഴ്‌സിന്റെ പരസ്യങ്ങളുടെ ശൈലിയിൽ കുടുംബബന്ധങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യമുണ്ട്.