വമ്പൻതാരനിരയുമായി എബ്രിഡ് ഷൈന്റെ 'സ്പാ' ഫെബ്രുവരി 12ന് റിലീസിനെത്തും. ആകർഷണീയതയും നിഗൂഢതയും കുറച്ച് അധികം ആകാംക്ഷയും ഉണർത്തിയ 'സ്പാ' യുടെ ഫസ്റ്റ് ലുക്ക് നേരത്തെ വൈറൽ ആയിരുന്നു അതിനു പിന്നാലെയാണ് സിനിമയുടെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിന്റെ രചനയും എബ്രിഡ് ഷൈൻ തന്നെയാണ്.
സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു ജെ യും ചേർന്നാണ് 'സ്പാ' നിർമിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ, മേജർ രവി, സജിമോൻ പാറയിൽ, എബി, ഫെബി,ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഇതിനൊക്കെ പുറമേ ആകാംക്ഷ കൂട്ടാൻ ഒരു മാസ്ക് മാൻ കൂടി ചിത്രത്തിൽ പ്രത്യക്ഷപ്പെടും.
ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്,സംഗീതം-ഇഷാൻ ഛബ്ര,ഗാനരചന-ബി കെ ഹരിനാരായണൻ,സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്,എഡിറ്റർ-മനോജ്.പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു ജെ,ഫൈനൽ മിക്സ്- എം ആർരാജകൃഷ്ണൻ,സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റിങ്-ശ്രീ ശങ്കർ,പ്രൊഡക്ഷൻ ഡിസൈനർ-ഷിജി പട്ടണം,കോസ്റ്റ്യൂംസ്- ഡിസൈൻ സുജിത്ത് മട്ടന്നൂർ.മേക്കപ്പ്-പി വി ശങ്കർ,സ്റ്റണ്ട്-മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ-ആർച്ച എസ്.പാറയിൽ,ഡി ഐ-ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്- സുജിത്ത് സദാശിവൻ,സ്റ്റിൽസ്-നിദാദ് കെ എൻ,വിഎഫ്എക്സ്- മാർജാര,പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്,പിആർഒ-മഞ്ജു ഗോപിനാഥ്, എ.എസ് ദിനേശ്.
പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ 'സ്പാ' വേൾഡ് വൈഡായി സൈബർ സിസ്റ്റം ഓസ്ട്രേലിയ റിലീസ് ചെയ്യുമ്പോൾ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സ്പാറയിൽ ആന്റ് വൈറ്റ് ചാരിയറ്റ് റിലീസ് ചെയ്യുന്നു.