'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ ജയസൂര്യ
'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ ജയസൂര്യ അറേഞ്ച്ഡ്

'മഹാരാജാവ് ഷാജി പാപ്പൻ എഴുന്നള്ളുന്നു...' 'ആട് 3' ആഗോള റിലീസ് മാർച്ച് 19 ന്

Published on

മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബജറ്റ് ഫാൻ്റസി ചിത്രത്തിൽ നിന്നുള്ള ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങി. 'ഭൂതകാലം ഉണരുന്നു', എന്ന കുറിപ്പോടെയാണ് പോസ്റ്ററുകൾ പുറത്ത് വിട്ടിരിക്കുന്നത്.

Must Read
EXCLUSIVE:ഖാലിദ് റഹ്മാൻ- ക്യൂബ്സ് പ്രോജക്ട് അലസി; ഇനി രണ്ട് പുതിയ മമ്മൂട്ടിസിനിമകൾ
'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ ജയസൂര്യ

നായകൻ ജയസൂര്യ ഉൾപ്പെടെ ചിത്രത്തിലെ പ്രധാന താരങ്ങളുടെയെല്ലാം പോസ്റ്ററുകൾ റിലീസ് ചെയ്തിട്ടുണ്ട്. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തുക.

'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ വിനായകൻ
'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ വിനായകൻഅറേഞ്ച്ഡ്

വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ ഫാൻ്റസി കോമഡി ചിത്രം നിർമിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. കാവ്യാ ഫിലിം കമ്പനി, ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ നിർമിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ആട് 3 എന്ന പ്രത്യേകതയുമുണ്ട്.

'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ വിജയ്ബാബു
'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ വിജയ്ബാബുഅറേഞ്ച്ഡ്

പഴയ രാജഭരണകാലത്തെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് പോസ്റ്ററുകളിൽ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നതെന്നത്, ഒരേ സമയം പ്രേക്ഷകർക്ക് ആവേശവും ആകാംക്ഷയും സമ്മാനിക്കുന്നു. പ്രിയപ്പെട്ട കഥാപാത്രങ്ങളായ ഷാജിപാപ്പനും അറയ്ക്കൽ അബുവും സർബത്ത് ഷെമീറുമെല്ലാം എങ്ങനെ ഇത്തരം ഒരു കാലത്തിൻ്റെ ഭാഗമാകുന്നു എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ സൈജു കുറുപ്പ്
'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ സൈജു കുറുപ്പ്അറേഞ്ച്ഡ്

ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരെ പുറത്തു വന്ന പോസ്റ്ററുകളിലൂടെ കാണാൻ സാധിക്കും. ഒരു രാജാവിൻ്റെ വേഷത്തിലാണ് ജയസൂര്യയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.

'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ ഇന്ദ്രൻസ്
'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ ഇന്ദ്രൻസ്അറേഞ്ച്ഡ്

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018 , അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവ നിർമിച്ച കാവ്യാ ഫിലിം കമ്പനി ആട് ഫ്രാഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്.

'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ സണ്ണി വെയ്ൻ
'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ സണ്ണി വെയ്ൻഅറേഞ്ച്ഡ്

22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23 മത്തെ ചിത്രമാണ് ആട് 3. ചിത്രീകരണം പൂർത്തിയായ ചിത്രം ഇപ്പൊൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.

'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ ധർമജൻ ബോൾ​ഗാട്ടി
'ആട് 3' ക്യാരക്ടർ പോസ്റ്ററിൽ ധർമജൻ ബോൾ​ഗാട്ടിഅറേഞ്ച്ഡ്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്, സംഗീതം - ഷാൻ റഹ്മാൻ, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി.കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് സൂപ്പർവൈസർ - ജിഷ്ണു ആർ ദേവ്, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, പോസ്റ്റർ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, വാർത്താ പ്രചാരണം- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Pappappa
pappappa.com