കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി നവാഗതയായ ഷിഫിന ബബിന്‍ പാക്കർ സംവിധാനം ചെയ്യുന്ന '40 ഡേയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി' എന്ന ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്ത്. 'ആവേശം', 'രോമാഞ്ചം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ജിത്തു മാധവന്റെ ഭാര്യയാണ് ഷിഫിന.
'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ഷിഫിന തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. അനന്തു എസ്, തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
കുഞ്ചാക്കോ ബോബനോടൊപ്പം വന്‍ താരനിരയും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചോ കഥാ പശ്ചാത്തലത്തെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.