'ടോക്സിക്കി'ൽ യഷ് ഫോട്ടോ-അറേഞ്ച്ഡ്
Kannada

'ടോക്സിക്' കളക്ഷൻ കുത്തനെ ഇടിഞ്ഞു,200 കോടി ക്ലബ്ബ് ഇനിയും അകലെ

പപ്പപ്പ റിപ്പോര്‍ട്ടര്‍

യഷ് നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം 'ടോക്‌സിക്' പെട്ടിയിലാക്കിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചകള്‍ സജീവമാകുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസങ്ങള്‍ പിന്നിടുമ്പോഴും 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കാന്‍ സാധിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദ്യദിനത്തില്‍ വന്‍ മുന്നേറ്റം നടത്തിയ ചിത്രത്തിന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച മുന്നേറ്റം തുടരാനായില്ല.

ഓഗസ്റ്റ് 26ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ഇന്ത്യയില്‍നിന്ന് ആദ്യ മൂന്നു ദിവസങ്ങളില്‍ 165.35 കോടി രൂപ മാത്രമാണു സമാഹരിക്കാനായത്. 101.10 കോടി രൂപയുടെ മികച്ച കളക്ഷനുമായി ആദ്യദിനം ഞെട്ടിച്ച ചിത്രം, രണ്ടാം ദിനത്തില്‍ 62.8 ശതമാനത്തിന്റെ വന്‍ ഇടിവാണ് നേരിട്ടത്. 37.65 കോടി രൂപ മാത്രമാണു നേടാനായത്. വെള്ളിയാഴ്ച 26.6 കോടി രൂപയാണു ചിത്രത്തിനു കരസ്ഥമാക്കാനായത്.

'ടോക്സിക്കി'ൽ റായ,ടിക്കറ്റ് എന്നീ കഥാപാത്രങ്ങളായി യഷ്

വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് കന്നഡ പതിപ്പിനേക്കാള്‍ കൂടുതല്‍ മികച്ച പ്രതികരണമാണ് ഹിന്ദി പതിപ്പിന് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തെലുങ്ക്, തമിഴ് പതിപ്പുകള്‍ തിയേറ്ററുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍, ഓണം റിലീസായി എത്തിയിട്ടും മലയാളത്തില്‍ ചിത്രത്തിന് മന്ദഗതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.

'ടോക്സിക്' ട്രെയിലറിൽ നയൻതാര

പോര്‍ച്ചുഗീസ് ഭരണകാലത്തെ ഗോവയുടെ പശ്ചാത്തലത്തില്‍ അധോലോക നായകന്റെ വളര്‍ച്ചയും തകര്‍ച്ചയുമാണു ചിത്രം പ്രമേയമാക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.