ശ്രീനിധി ഷെട്ടി ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Kannada

എട്ടുകോടി രൂപയോ? അതെല്ലാം നുണക്കഥകളെന്ന് ശ്രീനിധി ഷെട്ടി

പപ്പപ്പ ഡസ്‌ക്‌

'കെജിഎഫ്' ചിത്രങ്ങളുടെ വിജയത്തിനുശേഷം താന്‍ ഒരു സിനിമയ്ക്ക് ഏഴ്-എട്ടു കോടി രൂപ വരെ പ്രതിഫലം ആവശ്യപ്പെടുന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് നടി ശ്രീനിധി ഷെട്ടി. ഒരു അഭിമുഖത്തിലാണ് താരം ഈ വ്യാജ പ്രചാരണങ്ങള്‍ക്കു മറുപടി നല്‍കിയത്.

താന്‍ ഇതുവരെ വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെന്നും, ഇത്രയും വലിയ പ്രതിഫലമായി ചോദിക്കുന്നത് എങ്ങനെയെന്നും ശ്രീനിധി ചോദിച്ചു. ഇത് പൂര്‍ണമായും ഗോസിപ്പ് മാത്രമാണെന്നും താരം തുറുന്നുപറഞ്ഞു.

പണം സമ്പാദിക്കുക മാത്രമാണു ലക്ഷ്യമെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മുപ്പതിലധികം ചിത്രങ്ങളില്‍ തനിക്ക് അഭിനയിക്കാന്‍ കഴിയുമായിരുന്നുവെന്നും എന്നാല്‍ വെറും പണത്തിനുവേണ്ടി സിനിമകള്‍ തെരഞ്ഞെടുക്കാറില്ലെന്നും താരം വ്യക്തമാക്കി. നല്ല കഥകള്‍ക്കും മികച്ച കഥാപാത്രങ്ങള്‍ക്കും മാത്രമാണ് താന്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്നും ശ്രീനിധി കൂട്ടിച്ചേര്‍ത്തു.