'കാന്താര' ചാപ്റ്റർ 1 പോസ്റ്റർ അറേഞ്ച്ഡ്
Kannada

'കാന്താര' ആരാധകര്‍ക്ക് ശുഭവാര്‍ത്ത; കാന്താര 3 തിരക്കഥയ്ക്ക് തുടക്കമിട്ട് ഋഷഭ് ഷെട്ടി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ച 'കാന്താര' ഫ്രാഞ്ചൈസിയുടെ അടുത്ത ഭാഗത്തെക്കുറിച്ച് ആരാധകരോട് ശുഭവാര്‍ത്ത പങ്കുവച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. 'കാന്താര: ചാപ്റ്റര്‍ 1' എന്ന ചിത്രത്തിനുശേഷം വരാനിരിക്കുന്ന അടുത്ത ഭാഗത്തിന്റെ (കാന്താര 3) തിരക്കഥ തന്റെ റൈറ്റേഴ്‌സ് ടീമിനൊപ്പം ചേര്‍ന്നു വികസിപ്പിച്ചു തുടങ്ങിയതായി ഋഷഭ് വെളിപ്പെടുത്തി.

സിനിമയുടെ കഥയെക്കുറിച്ചുള്ള ചില പ്രധാന സൂചനകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മുന്‍ ഭാഗങ്ങളിലേതുപോലെ തന്നെ ദൈവീകശക്തികളും ആചാരങ്ങളുമായിരിക്കും ഈ ഭാഗത്തിന്റെയും കഥയുടെ കേന്ദ്രബിന്ദു,. രാജകുടുംബവും ഗോത്രവര്‍ഗസമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഈ ഭാഗത്തില്‍ അടുത്ത തലത്തിലേക്ക് ഉയരും. ഒരു പുതിയ തലമുറയുടെ കഥയിലൂടെ വിശ്വാസവും ആചാരങ്ങളും തമ്മിലുള്ള പോരാട്ടമായിരിക്കും ചിത്രം ദൃശ്യവത്കരിക്കുക.

ഋ​ഷ​ഭ് ഷെ​ട്ടി

മുന്‍ ഭാഗങ്ങളില്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ ത്രില്ലിങ് ആയ രീതിയിലാണ് പുതിയ ഭാഗത്തിന്റെ കഥ ഒരുക്കുന്നതെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതിനായി വലിയ തയാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി.