യഷ്,പി.എസ്.മിത്രൻ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Kannada

യഷിനായി ആലോചിച്ചത് 'ഇന്ത്യാന ജോണ്‍സ്' മോഡൽ അഡ്വഞ്ചര്‍ സിനിമയെന്ന് മിത്രൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

കന്നഡ താരം യഷുമായി ചെയ്യാനിരുന്ന വന്‍കിട പ്രൊജക്ട് നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ പി.എസ്. മിത്രന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ 'സര്‍ദാര്‍ 2' തിയേറ്ററുകളില്‍ എത്താനിരിക്കെ നല്‍കിയ അഭിമുഖത്തിലാണ് മിത്രന്‍ മറ്റ് പ്രോജക്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. ഡേറ്റ് സംബന്ധമായ തടസങ്ങള്‍ കാരണമാണ് യാഷ് ചിത്രം മുന്നോട്ടുപോകാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

'ഇന്ത്യാന ജോണ്‍സ്' മോഡലിലുള്ള ഒരു അഡ്വഞ്ചര്‍ ചിത്രമായിരുന്നു ഇതെന്ന് മിത്രന്‍ പറഞ്ഞു. ശക്തമായ വൈകാരിക പശ്ചാത്തലമുള്ള കഥ തന്റെ ഡ്രീം പ്രൊജക്ടാണെന്നും, ഭാവിയില്‍ ഈ ചിത്രം നടക്കുകയാണെങ്കില്‍ അത് വളരെ മികച്ച ഒന്നായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനു പുറമെ ധനുഷ് ചിത്രത്തെക്കുറിച്ചും, മുമ്പ് സൂര്യ, രജനികാന്ത് എന്നിവരുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

പി.എസ്.മിത്രൻ 'സർദാർ 2' ഷൂട്ടിങ്ങിനിടെ

ധനുഷ് നായകനാകുന്ന ജം​ഗിൾസാ​ഗയ്ക്ക് തിരക്കഥയൊരുക്കുന്നത് പ്രശസ്ത എഴുത്തുകാരന്‍ വിജയേന്ദ്ര പ്രസാദാണ്. സഞ്ജയ് ലീലാ ബന്‍സാലി പ്രൊഡക്ഷന്‍സാണ് ഈ കഥ തനിക്ക് മുന്നില്‍ അവതരിപ്പിച്ചതെന്നും എന്നാല്‍ ഇതിന്റെ ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ത്തി നായകനാകുന്ന 'സര്‍ദാര്‍ 2' എന്ന സ്‌പൈ ത്രില്ലറാണ്.