'വി​ഡോ​സ് ബേ'ക്കുവേണ്ടി ക്രി​യേ​റ്റ​റാ​യ കേ​റ്റി ഡി​പ്പോ​ൾ​ഡും(മധ്യത്തിൽ) സം​ഘവും എമ്മി അവാർഡ് ഏറ്റുവാങ്ങിയപ്പോൾ ഫോട്ടോ-അറേഞ്ച്ഡ്
Hollywood

എമ്മിയിൽ 'വിഡോസ് ബേ'യുടെ ആധിപത്യം; 14 പുരസ്കാരങ്ങൾ

പപ്പപ്പ റിപ്പോര്‍ട്ടര്‍

2026-ലെ ​എ​മ്മി പു​ര​സ്കാ​ര വേ​ദി​യി​ൽ വ​ൻ മു​ന്നേ​റ്റം ന​ട​ത്തി ഹൊ​റ​ർ-​കോ​മ​ഡി പ​ര​മ്പ​ര​യാ​യ 'വി​ഡോ​സ് ബേ' (Widow's Bay). ​ക്രി​യേ​റ്റീ​വ് ആ​ർ​ട്സ് എ​മ്മി വേ​ദി​യി​ലെ എട്ട് എ​മ്മി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 14 പു​ര​സ്കാ​ര​ങ്ങ​ളാ​ണ് സീ​രീ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ, ഒ​രു കോ​മ​ഡി സീ​രീ​സി​ന് ഒ​രു വ​ർ​ഷം ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പു​ര​സ്കാ​ര നേ​ട്ട​മെ​ന്ന ച​രി​ത്ര റെ​ക്കോ​ർ​ഡ് 'വി​ഡോ​സ് ബേ​'യു​ടെ പേ​രി​ൽ കു​റി​ക്ക​പ്പെ​ട്ടു. മു​ൻ​വ​ർ​ഷം 'ദ് ​സ്റ്റു​ഡി​യോ' നേ​ടി​യ 13 എ​മ്മി​ക​ളു​ടെ റെ​ക്കോ​​ഡാ​ണ് ഇ​തോ​ടെ തി​രു​ത്തി​യെ​ഴു​ത​പ്പെ​ട്ട​ത്.

ഔ​ട്ട്സ്റ്റാ​ൻ​ഡിങ് കോ​മ​ഡി സീ​രീ​സി​നു​ള്ള പ്ര​ധാ​ന പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ ചി​ത്രം, ആ​ബ​ട്ട് എ​ലി​മെ​ന്‍റ​റി, ദി ​ബെ​യ​ർ, ഹാ​ക്ക്സ്, ഒ​ൺ​ലി മ​ർ​ഡേ​ഴ്സ് ഇ​ൻ ദ് ​ബി​ൽ​ഡിങ് തു​ട​ങ്ങി വ​ൻ​കി​ട സീ​രീ​സു​ക​ളെ പി​ന്നി​ലാ​ക്കി​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട് സീ​രീ​സി​ന്‍റെ ക്രി​യേ​റ്റ​റാ​യ കേ​റ്റി ഡി​പ്പോ​ൾ​ഡ്, അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഭി​നേ​താ​ക്ക​ൾ​ക്കുമൊപ്പം ത​ന്‍റെ അ​മ്മ​യ്ക്കും ന​ന്ദി അ​റി​യി​ച്ചു.

'വി​ഡോ​സ് ബേ' സംവിധായകൻ ഹിരോ മുറായ്,രചയിതാവ് കേറ്റി ഡിപ്പോൾഡ്,അഭിനേതാവ് മാത്യു റൈസ് എന്നിവർ എമ്മി പുരസ്കാരങ്ങളുമായി

ആ​പ്പി​ളിന്‍റെ ​ഈ ജ​ന​പ്രി​യ സീ​രീ​സി​ൽ മി​ക​ച്ച ന​ട​നാ​യി മാ​ത്യു റൈ​സും, സ​ഹ​ന​ടി​യാ​യി കേ​റ്റ് ഒ ​ഫ്ലി​ന്നും, സ​ഹ​ന​ട​നാ​യി സ്റ്റീ​ഫ​ൻ റൂ​ട്ടും പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി. ഏ​ഷ്യ​ൻ സം​വി​ധാ​യ​ക​രു​ടെ നി​ര​യി​ൽ ആ​ദ്യ​മാ​യി ഹി​രോ മു​റാ​യ് സം​വി​ധാ​ന​ത്തി​നു​ള്ള എ​മ്മി പു​ര​സ്കാ​രം നേ​ടി ച​രി​ത്രം സൃ​ഷ്ടി​ച്ച​പ്പോ​ൾ, പ്രീ​മി​യ​ർ എ​പ്പി​സോ​ഡിന്‍റെ ര​ച​ന​യ്ക്ക് കേ​റ്റി ഡി​പ്പോ​ൾ​ഡും പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി.

മാത്യു റൈസ്,സ്റ്റീഫൻ റൂട്ട്,കേറ്റ് ഒ ഫ്ലിൻ എന്നിവർ 'വിഡോസ് ബേ'യിൽ

ഇ​തി​നു​പു​റ​മെ, കാ​സ്റ്റിങ്, ഛായാ​ഗ്ര​ഹ​ണം, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ, സൗ​ണ്ട് മി​ക്സിങ്, സൗ​ണ്ട് എ​ഡി​റ്റിങ്, മ്യൂ​സി​ക് കോ​മ്പോ​സി​ഷ​ൻ തു​ട​ങ്ങി സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ലും ബെ​റ്റി ഗി​ൽ​പി​ന്‍റെ ഗ​സ്റ്റ് പെ​ർ​ഫോ​മ​ൻ​സി​നും പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചു. 25 നോ​മി​നേ​ഷ​നു​ക​ളു​മാ​യി 'ദ് ​പി​റ്റ്' മു​ന്നി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, പു​ര​സ്കാ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കോ​മ​ഡി വി​ഭാ​ഗ​ത്തി​ലെ സ​ർ​വ​കാ​ല റെ​ക്കോ​​ഡു​ക​ളെ​യെ​ല്ലാം കാ​റ്റി​ൽ​പ്പ​റ​ത്തി തി​ള​ങ്ങി​നി​ൽ​ക്കു​ക​യാ​ണ് 'വി​ഡോ​സ് ബേ'.