ടോം ഹോളണ്ട് സ്പൈഡർ മാൻ-ബ്രാൻഡ് ന്യൂ ഡേയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നു ഫോട്ടോകടപ്പാട്-ഐഎംഡിബി
Hollywood

എത്രകാലം കൂടി സ്പൈഡര്‍മാനായി തുടരും? മനസുതുറന്ന് ടോം ഹോളണ്ട്

പപ്പപ്പ ഡസ്‌ക്‌

സ്പൈഡര്‍മാന്‍ എന്ന സൂപ്പര്‍ഹീറോ വേഷത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയ നടന്‍ ടോം ഹോളണ്ട്, താന്‍ എന്ന് ഈ വേഷം ഉപേക്ഷിക്കുമെന്ന കാര്യത്തില്‍ ഒടുവില്‍ മനസുതുറന്നിരിക്കുകയാണ്. ഭാവിയിലും ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെക്കുറിച്ചും, എപ്പോഴാണ് ഈ സുപ്രധാന വേഷത്തോട് വിടപറയുക എന്നതിനെക്കുറിച്ചും താരം വ്യക്തമായ നിലപാട് വെളിപ്പെടുത്തി.

ഉടൻ തിയേറ്ററുകളിലെത്തുന്ന സ്പൈഡർ മാൻ-ബ്രാൻഡ് ന്യൂ ഡേയുടെ പ്രചരാണാർഥം നല്കിയ ഒരു അഭിമുഖത്തിലാണ് സ്പൈഡര്‍മാന്‍ ഫ്രാഞ്ചൈസിയിലെ തന്റെ ഭാവിയെക്കുറിച്ച് ഹോളണ്ട് സംസാരിച്ചത്. സ്പൈഡര്‍മാനായി തുടരുന്നതില്‍ തനിക്ക് അതിയായ സന്തോഷമുള്ളതിനാൽ, അനുയോജ്യമായ ഒരു കഥയും ശരിയായ സമയവും വരുമ്പോള്‍ മാത്രമായിരിക്കും വേഷം അവസാനിപ്പിക്കുക എന്ന് താരം വ്യക്തമാക്കി.

അടുത്ത തലമുറയിലെ അഭിനേതാക്കള്‍ക്ക് ഈ കഥാപാത്രത്തെ കൈമാറാനുള്ള സാധ്യത തുറന്നിട്ടിരിക്കുകയാണെന്നും, അതിനുമുമ്പ് സ്പൈഡര്‍മാന് ഏറ്റവും അര്‍ഹമായ യാത്ര നല്‍കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഹോളണ്ട് കൂട്ടിച്ചേര്‍ത്തു.

ടോം ഹോളണ്ട് 'സ്പൈഡർ മാൻ-ഫാർ ഫ്രം ഹോമി'ൽ

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ (എംസിയു) ടോം ഹോളണ്ടിന്റെ അടുത്ത സ്പൈഡര്‍മാന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്‌ക്രീനില്‍ ചരിത്രം കുറിച്ച തന്റെ സൂപ്പര്‍ഹീറോ യാത്രയ്ക്ക് അര്‍ഥവത്തായ ഘട്ടത്തില്‍ സമാപനം കുറിക്കുമെന്ന താരത്തിന്റെ തുറന്നുപറച്ചില്‍ ലോകമെമ്പാടുമുള്ള മാര്‍വല്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.