മാറ്റ് റീവ്‌സ് പങ്കുവെച്ച 'ബാറ്റ്മാൻ' സ്റ്റിൽ കടപ്പാട്-എക്സ്
Hollywood

നിലാവെളിച്ചത്തിൽ ബാറ്റ്മാൻ; രണ്ടാംഭാ​ഗത്തിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ട് സംവിധായകൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഹോളിവുഡ് താരം റോബര്‍ട്ട് പാറ്റിന്‍സണ്‍ നായകനാകുന്ന 'ദ് ബാറ്റ്മാന്‍ പാര്‍ട്ട് 2' ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ട് സംവിധായകന്‍ മാറ്റ് റീവ്‌സ്. ലണ്ടനിലെ ലൊക്കേഷനില്‍നിന്നുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ബാറ്റ്മാൻ ഡേ പ്രമാണിച്ചായിരുന്നു ഇത്. 'ഹാപ്പി ബാറ്റ്മാൻ ഡേ ടു എവ് രി വൺ'..ചിത്രത്തിനൊപ്പം മാറ്റ് റീവ്‌സ് കുറിച്ചു.

മഞ്ഞുമൂടിയ തെരുവിൽ നിലാവെളിച്ചത്തിൽ നില്‍ക്കുന്ന ബാറ്റ്മാന്റെ മനോഹരമായ ലുക്കാണ് സംവിധായകന്‍ പങ്കുവെച്ചത്. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. 2022-ല്‍ പുറത്തിറങ്ങിയ 'ദ് ബാറ്റ്മാന്‍', സമീപകാലത്ത് പുറത്തിറങ്ങിയ 'ദ് പെന്‍ഗ്വിന്‍' എന്നീ പരമ്പരകളുടെ തുടര്‍ച്ചയായി, ശീതകാല പശ്ചാത്തലത്തിലാണ് രണ്ടാം ഭാഗത്തിന്റെ കഥ നടക്കുന്നത്.

മാറ്റ് റീവ്‌സ്, റോബർട്ട് പാറ്റിൻസൺ

റോബര്‍ട്ട് പാറ്റിന്‍സണൊപ്പം കോളിന്‍ ഫാരെല്‍, ജെഫ്രി റൈറ്റ്, ആന്‍ഡി സെര്‍ക്കിസ് എന്നിവരും ചിത്രത്തില്‍ തിരിച്ചെത്തുന്നുണ്ട്. കൂടാതെ ഹോളിവുഡ് താരങ്ങളായ സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍, സെബാസ്റ്റ്യന്‍ സ്റ്റാന്‍, ചാര്‍ളി ഡാന്‍സ് എന്നിവരും പുതിയ കഥാപാത്രങ്ങളായി രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നു. 2028 ഫെബ്രുവരി 18-ന് ചിത്രം തിയേറ്ററുകളിലെത്തും.