'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ട്രെയിലറിൽ നിന്ന് കടപ്പാട്-ഐഎംഡിബി
Hollywood

ഷാ​രൂഖും ര​ൺ​വീറും ഋ​ഷ​ഭ് ഷെട്ടിയും വീണു; സ്പൈഡർമാന്‍റെ ദ് ഗ്രേറ്റ് ഇന്ത്യൻ യാത്ര

പപ്പപ്പ റിപ്പോര്‍ട്ടര്‍

നി​റ​ഞ്ഞു​ക​വി​ഞ്ഞ തി​യേ​റ്റ​റു​ക​ൾ, കയ്യ​ടി​ക​ളും വി​സി​ല​ടി​ക​ളും കൊ​ണ്ട് മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷം, മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ​ക്കു മു​ന്നി​ലെ നീ​ണ്ട നി​ര​ക​ൾ... ഒ​രു ബോ​ളി​വു​ഡ് മാ​സ് പ​ട​ത്തി​ന്‍റെ​യോ ദ​ക്ഷി​ണേ​ന്ത്യ​ൻ സൂ​പ്പ​ർ​താ​ര ചി​ത്ര​ത്തി​ന്‍റെ​യോ റി​ലീ​സ് ദി​ന കാ​ഴ്ച​ക​ള​ല്ല ഇ​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ച​ല​ച്ചി​ത്ര പ്രേ​മി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ച​ങ്ങാ​തി​യാ​യ സ്പൈ​ഡ​ർ​മാ​ൻ വീ​ണ്ടും ഇ​ന്ത്യ​ൻ വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​യ​പ്പോ​ഴു​ള്ള നേ​ർ​ക്കാ​ഴ്ച​യാ​ണി​ത്. "സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ' എ​ന്ന പു​തി​യ ചി​ത്രം റി​ലീ​സ് ചെ​യ്ത ആ​ദ്യ ദി​നം ത​ന്നെ ഇ​ന്ത്യ​ൻ ബോ​ക്സ് ഓ​ഫീ​സി​നെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പ്ര​ക​മ്പ​നം കൊ​ള്ളി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​തൊ​രു സാ​ധാ​ര​ണ ക​ള​ക്ഷ​ൻ വേ​ട്ട​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​കും. ഇ​ന്ത്യ​യി​ൽ നി​ന്ന് മാ​ത്രം ആ​ദ്യ​ദി​നം 72.44 കോ​ടി രൂ​പ​യു​ടെ ഗ്രോ​സ് ക​ള​ക്ഷ​നാ​ണ് ചി​ത്രം വാ​രിക്കൂട്ടി​യ​ത്. ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഒ​രു വി​ദേ​ശ ചി​ത്ര​ത്തി​നും ല​ഭി​ക്കാ​ത്ത​ത്ര വ​ലി​യ വ​ര​വേ​ല്പാ​ണി​ത്.

ഇ​ന്ത്യ​ൻ താ​ര​രാ​ജാ​ക്ക​ന്മാ​രെ​യും സു​പ്പ​ർ​ഹീ​റോ​ക​ളെ​യും നി​ഷ്പ്ര​ഭ​മാ​ക്കി​ക്കൊ​ണ്ടാ​ണ് ടോം ​ഹോ​ള​ണ്ടി​ന്‍റെ മി​ന്ന​ൽ വ​ര​വ്. ഷാ​രൂ​ഖ് ഖാ​ന്‍റെ 'പ​ത്താ​ൻ', ര​ൺ​വീ​ർ സിങ്ങിന്‍റെ 'ധു​ര​ന്ധ​ർ', ഋ​ഷ​ഭ് ഷെ​ട്ടി​യു​ടെ 'കാ​ന്താ​ര ചാ​പ്റ്റ​ർ 1' തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ ആ​ദ്യ​ദി​നം സ്ഥാ​പി​ച്ച വ​ൻ ക​ള​ക്ഷ​ൻ റെ​ക്കോ​​ഡു​ക​ളെ​ല്ലാം ഈ ​സ്പൈ​ഡ​ർ ത​രം​ഗ​ത്തി​ൽ ഒ​ലി​ച്ചു​പോ​യി. മു​മ്പ് 'അ​വ​ഞ്ചേ​ഴ്സ്: എ​ൻ​ഡ്ഗെ​യിം' സ്വ​ന്ത​മാ​ക്കി വെ​ച്ചി​രു​ന്ന 65 കോ​ടി​യു​ടെ ഹോ​ളി​വു​ഡ് ഓ​പ്പ​ണിങ് റെ​ക്കോ​ഡും ഇ​നി ച​രി​ത്രം മാ​ത്രം.

'സ്പൈഡർമാനാ'യി ടോംഹോളണ്ട്

രാ​ജ്യ​ത്തു​ട​നീ​ളം ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി പ​തി​നേ​ഴാ​യി​ര​ത്തോ​ളം ഷോ​യാണ് ചി​ത്ര​ത്തിനു വേ​ണ്ടി ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ഇം​ഗ്ലീ​ഷ് പ​തി​പ്പ് 32 കോ​ടി​യി​ലേ​റെ രൂ​പ നേ​ടി​യ​പ്പോ​ൾ, ഹി​ന്ദി ഡ​ബ്ബ് ചെ​യ്ത പ​തി​പ്പ് മാ​ത്രം 22 കോ​ടി​യോ​ള​മാ​ണ് ആ​ദ്യ​ദി​നം നെ​റ്റ് ക​ള​ക്ഷ​നാ​യി നേ​ടി​യ​ത്. വ​ട​ക്കേ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലെ തി​യേ​റ്റ​റു​ക​ളി​ൽ 95 ശ​ത​മാ​ന​ത്തി​ലേ​റെ സീ​റ്റു​ക​ളും ഹൗ​സ്ഫു​ളാ​യി​രു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​ൻ വി​പ​ണി​യി​ലും ചി​ത്രം വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തു​ന്ന​ത്.

ടോംഹോളണ്ടിന്റെ സ്പൈഡർമാനും ജോൺ ബെർന്താലിന്റെ ദ് പണിഷറും 'സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ

കേ​വ​ലം വി​ഷ്വ​ൽ എ​ഫക്ടു​ക​ളു​ടെ​യും ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ടെ​യും മാ​ത്രം പി​ൻ​ബ​ല​ത്തി​ല​ല്ല ചി​ത്രം പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ടോം ​ഹോ​ള​ണ്ടും സെ​ൻ​ഡ​യ​യും ത​മ്മി​ലു​ള്ള സ്ക്രീ​ൻ കെ​മി​സ്ട്രി​യും വൈ​കാ​രി​ക​മാ​യ പ്ര​മേ​യ​വും ത​ന്നെ​യാ​ണ് ചി​ത്ര​ത്തിന്‍റെ പ്ര​ധാ​ന ക​രു​ത്ത്. തി​യേ​റ്റ​റു​ക​ളിൽ അലയടിക്കുന്ന ​ജ​ന​സാ​ഗ​രം സൂ​ചി​പ്പി​ക്കു​ന്ന​ത് വ​രും ദി​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ഹോ​ളി​വു​ഡ് ക​ള​ക്ഷ​ൻ റെ​ക്കോ​ർ​ഡ് ഈ ​ചി​ത്രം സ്വ​ന്ത​മാ​ക്കു​മെ​ന്നു ത​ന്നെ​യാ​ണ്. വി​ദേ​ശ സി​നി​മ​ക​ൾ​ക്ക് ഇ​ന്ത്യ​ൻ വി​പ​ണി​യി​ലു​ള്ള സ്വാ​ധീ​നം എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി അ​ടി​വ​ര​യി​ടു​ക​യാ​ണ് ​സ്പൈ​ഡ​ർ​മാ​ൻ ത​രം​ഗം.