മികച്ച നടനും നടിക്കുമുള്ള ഓസ്കർ അവാർഡ് നേടിയ മൈക്കൽ ബി ജോർദാനും ജെസി ബ​ക്‌​ലിയും ഫോട്ടോ-അറേഞ്ച്ഡ്
Hollywood

ഓ​സ്ക​ർ 2026: മി​ക​ച്ച ന​ട​ൻ മൈ​ക്ക​ൽ ബി. ​ജോ​ർ​ദാ​ൻ; ന​ടി ജെ​സി ബ​ക്‌​ലി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഓസ്കർ അ​വാ​ർ​ഡു​ക​ളി​ൽ 'വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ' ആ​ധി​പ​ത്യം. മി​ക​ച്ച ചി​ത്രം, മി​ക​ച്ച സം​വി​ധാ​യ​ക​ൻ ഉ​ൾ​പ്പെ​ടെ ആ​റ് പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ നോ​മി​നേ​ഷ​നു​ക​ൾ (16 എ​ണ്ണം) നേ​ടി​യ റ​യാ​ൻ കൂ​ഗ്‌ള​റു​ടെ 'സി​ന്നേ​ഴ്സ്' നാ​ല് അ​വാ​ർ​ഡു​ക​ൾ നേ​ടി. മൈ​ക്ക​ൽ ബി. ​ജോ​ർ​ദാ​ൻ സി​ന്നേ​ഴ്സി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ മി​ക​ച്ച ന​ട​നാ​യപ്പോൾ, ജെസി ബക്‌ലി (ഹാം​ന​റ്റ്) മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രവും സ്വ​ന്ത​മാ​ക്കി. ലോ​സ് ആ​ഞ്ച​ല​സി​ലെ ഡോ​ൾ​ബി തിയ​റ്റ​റി​ലായിരുന്നു 98-ാമ​ത് അ​ക്കാ​ദ​മി പുരസ്കാരപ്രഖ്യാപനം.

പ്ര​ധാ​ന പു​ര​സ്കാ​ര​ങ്ങ​ൾ

  • മി​ക​ച്ച ചി​ത്രം: വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ

  • സം​വി​ധാ​യ​ക​ൻ: പോ​ൾ തോ​മ​സ് ആ​ൻ​ഡേ​ഴ്സ​ൺ (വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ)

  • ന​ട​ൻ: മൈ​ക്ക​ൽ ബി. ​ജോ​ർ​ദാ​ൻ (സി​ന്നേ​ഴ്സ്)

  • ന​ടി: ജെ​സി ബ​ക്‌ലി (ഹാം​ന​റ്റ്)

  • സ​ഹ​ന​ട​ൻ: ഷോ​ൺ പെ​ൻ (വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ)

  • സ​ഹ​ന​ടി: ആ​മി മാ​ഡി​ഗ​ൻ (വെ​പ്പ​ൺ​സ്)

  • അ​ന്താ​രാ​ഷ്ട്ര ചി​ത്രം: സെ​ന്‍റിമെ​ന്‍റ​ൽ വാ​ല്യൂ (നോ​ർ​വേ)

  • അ​നി​മേ​റ്റ​ഡ് ചി​ത്രം: കെ-​പോ​പ്പ്: ഡെ​മ​ൺ ഹ​ണ്ടേ​ഴ്സ്

മികച്ച ചിത്രത്തിനുള്ള ഓസ്കർ അവാർഡ് നേടിയ 'വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ' പോസ്റ്റർ

ഗി​ല്ലെ​ർ​മോ ഡെ​ൽ ടോ​റോ​യു​ടെ 'ഫ്രാ​ങ്ക​ൻ​സ്റ്റൈ​ൻ' സാ​ങ്കേ​തി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ തി​ള​ങ്ങി. മി​ക​ച്ച പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ൻ, മേ​ക്ക​പ്പ് എ​ന്നി​ങ്ങ​നെ മൂ​ന്ന് അ​വാ​ർ​ഡു​ക​ളാ​ണ് ഈ ​ചി​ത്രം നേ​ടി​യ​ത്. ഒ​ൻ​പ​ത് നോ​മി​നേ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും തി​മോ​ത്തി ഷാ​ല​മേ​യു​ടെ 'മാ​ർ​ട്ടി സു​പ്രീ​മി​ന്' ഒ​രു പു​ര​സ്കാ​രം പോ​ലും കരസ്ഥമാക്കാൻ കഴിഞ്ഞില്ല. മി​ക​ച്ച വി​ഷ്വ​ൽ ഇ​ഫക്ടിസി​നു​ള്ള അ​വാ​ർ​ഡ് 'അ​വ​താ​ർ: ഫ​യ​ർ ആ​ൻ​ഡ് ആ​ഷ്' സ്വ​ന്ത​മാ​ക്കി.