Hollywood

​'ഗെയിം ഓഫ് ത്രോൺസ്' നടൻ മൈ​ക്ക​ൽ പാ​ട്രി​ക് അ​ന്ത​രി​ച്ചു

പപ്പപ്പ റിപ്പോര്‍ട്ടര്‍

പ്ര​ശ​സ്ത ഹോ​ളി​വു​ഡ് പ​ര​മ്പ​ര​യാ​യ 'ഗെ​യിം ഓ​ഫ് ത്രോ​ൺ​സി'​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ മൈ​ക്ക​ൽ പാ​ട്രി​ക് (35) അ​ന്ത​രി​ച്ചു. മോ​ട്ടോ​ർ ന്യൂ​റോ​ൺ ഡി​സീ​സ് എ​ന്ന ഗു​രു​ത​ര​മാ​യ രോ​ഗ​ത്തോ​ടു​ള്ള ദീ​ർ​ഘ​കാ​ല​ത്തെ പോ​രാ​ട്ട​ത്തി​നൊ​ടു​വിലാ‍യിരുന്നു അന്ത്യം. അ​ദ്ദേ​ഹ​ത്തിന്‍റെ ഭാ​ര്യ ന​വോ​മി ഷീ​ഹാ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് മ​ര​ണ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗാ​വ​സ്ഥ വ​ഷ​ളാ​യ​തി​നെത്തു​ട​ർ​ന്ന് പ​ത്ത് ദി​വ​സം മു​ൻ​പാ​ണ് അ​ദ്ദേ​ഹ​ത്തെ നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ് ഹോ​സ്പി​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് ഭാ​ര്യ ന​വോ​മി കു​റി​ച്ചു. 2023 ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 'ഞ​ങ്ങ​ളു​ടെ ഹൃ​ദ​യം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്, വാ​ക്കു​ക​ൾ കൊ​ണ്ടു വി​വ​രി​ക്കാ​നാ​വി​ല്ല'-ന​വോ​മി പറഞ്ഞു.

മൈക്കൽ പാട്രിക് 'ഗെ​യിം ഓ​ഫ് ത്രോ​ൺ​സി'ൽ

രോ​ഗ​ബാ​ധി​ത​നാ​യ ശേ​ഷ​വും മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യി​രു​ന്നു മൈ​ക്ക​ൽ എ​ന്ന് അ​ദ്ദേ​ഹ​ത്തിന്‍റെ സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബ​വും ഓ​ർ​ക്കു​ന്നു. രോ​ഗാ​വ​സ്ഥ മൂ​ർ​ച്ഛി​ച്ച​പ്പോ​ൾ ശ്വ​സ​ന​സ​ഹാ​യ​ത്തി​നാ​യി ട്രാ​ക്കി​യോ​സ്റ്റ​മി ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം അ​ത് നി​ര​സി​ച്ചി​രു​ന്നു. മൈ​ക്ക​ലി​ന്‍റെ ചി​കി​ത്സ​യ്ക്കും പ​രി​ച​ര​ണ​ത്തി​നു​മാ​യി വ​ലി​യ രീ​തി​യി​ലു​ള്ള ജ​ന​കീ​യ പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നു. 2025 ന​വം​ബ​റി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ 1.2 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ചിരുന്നു.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യി​ലും ജീ​വി​ത​ത്തെ ക്രി​യാ​ത്മ​ക​മാ​യി സ​മീ​പി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു മൈ​ക്ക​ൽ. അ​യ​ർ​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം 'ഗെ​യിം ഓ​ഫ് ത്രോ​ൺ​സി'​ന് പു​റ​മെ നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലും ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു.