'അ​വ​താ​ർ: ഫ​യ​ർ ആ​ൻ​ഡ് ആ​ഷ്' ട്രെയിലറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Hollywood

'അ​വ​താ​ർ: ഫ​യ​ർ ആ​ൻ​ഡ് ആ​ഷ്' ഡിസംബർ 19ന് തിയേറ്ററുകളിൽ

പപ്പപ്പ ഡസ്‌ക്‌

ജ​യിം​സ് കാ​മ​റൂ​ണി​ന്‍റെ സ​യ​ൻ​സ് ഫി​ക്ഷ​ൻ ഇ​തി​ഹാ​സം 'അ​വ​താ​ർ: ഫ​യ​ർ ആ​ൻ​ഡ് ആ​ഷ്' ഡിസംബർ 19ന് റിലീസ് ചെയ്യും. മലയാളത്തിലും ചിത്രം കാണാം. എന്നാൽ, പ്രതീക്ഷിച്ചതുപോലെ മുൻകൂർ ബുക്കിങ് അവതാർ മൂന്നാം ഭാഗത്തിനു ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ര​ണ്ടാം​ഭാ​ഗ​മാ​യ അ​വ​താ​ർ: വേ ​ഓ​ഫ് വാ​ട്ട​റി​ന്‍റെ ഓ​പ്പ​ണിങ് റെ​ക്കോ​ഡി​നേ​ക്കാ​ൾ കു​റ​വാണ് രേഖപ്പെടുത്തുന്നത്. ര​ണ്ടാം ഭാ​ഗം 2022ൽ ​ഏ​ക​ദേ​ശം 50 കോ​ടി നേ​ടിയി​രു​ന്നു. ഇ​ത് ഇ​ന്ത്യ​യി​ൽ ഒ​രു ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​നു ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ തു​ട​ക്ക​മാ​യി​രു​ന്നു.

മലയാളത്തിനു പുറമെ, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ പതിപ്പും റിലീസ് ചെയ്യും. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​വ​രെ​യു​ള്ള ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ത്ര​ത്തി​ന്‍റെ പ്രീ-​സെ​യി​ൽ​സ് 'ദി ​വേ ഓ​ഫ് വാ​ട്ട​റി'ന്‍റെ ആ​ദ്യ ദി​വ​സ​ത്തി​ന്‍റെ 60 ശതമാനം പി​ന്നി​ലാ​ണ്. എ​ന്നിരു​ന്നാ​ലും, ഈ ​വ​ർ​ഷം ഹോ​ളി​വു​ഡ് ചിത്രത്തിന് ഇന്ത്യയിൽനിന്നു ലഭിക്കുന്ന ഉയർന്ന കളക്ഷനാണിത്. റി​ലീ​സ് ദി​വ​സം വ​രെ നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ, 'ഫ​യ​ർ ആൻഡ് ആ​ഷ്' ഇ​ന്ത്യ​യി​ൽനിന്ന് 30-35 കോ​ടി ഗ്രോ​സ് ക​ള​ക്ഷ​ൻ നേ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ബോ​ക്സ് ഓ​ഫീ​സി​ൽ മുന്നേറുന്ന ര​ൺ​വീ​ർ സി​ങ്ങി​ന്‍റെ ധു​ര​ന്ധ​ർ എ​ന്ന ചി​ത്രം, അവതാർ മൂന്നാംഭാഗത്തെ ബാധിക്കും, പ്രത്യേ​കി​ച്ച് വ​ട​ക്കേ ഇ​ന്ത്യ​യി​ൽ.

'അ​വ​താ​ർ: ഫ​യ​ർ ആ​ൻ​ഡ് ആ​ഷ്' പോസ്റ്റർ

റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി, രാ​ജ്യ​വ്യാ​പ​ക​മാ​യി ഐ​മാ​ക്സ് തിയ​റ്റ​റു​ക​ൾ അ​വ​താ​ർ പ്ര​പ​ഞ്ച​ത്തെ അടിസ്ഥാനമാക്കി രൂ​പ​ക​ല്പന ചെ​യ്ത തീം ​ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ സ്ഥാ​പിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് അവതാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെനിന്നു ലഭിക്കും. സാം ​വ​ർ​ത്തിം​ഗ്ട​ൺ, സോ​യ് സാ​ൽ​ഡാ​ന എന്നിവർ- ജെ​യ്ക്ക് സ​ള്ളി, നെ​യ്തി​രി ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. അ​വ​താ​ർ ആദ്യഭാഗം (2009) ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സ് റെ​ക്കോ​ർ​ഡു​ക​ൾ ത​ക​ർ​ത്ത സിനിമയാണ്. അ​തേ​സ​മ​യം തു​ട​ർ​ച്ച​യാ​യ അ​വ​താ​ർ: ദി ​വേ ഓ​ഫ് വാ​ട്ട​ർ (2022) 2.3 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം വ​രു​മാ​നം നേ​ടി. ആ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടി​യ ചി​ത്ര​മാ​യി മാറുകയും ചെയ്തു. അവതാർ നാ​ല്, അഞ്ച് ഭാ​ഗ​ങ്ങ​ൾ 2029 ലും 2031 ​ലും പു​റ​ത്തി​റ​ങ്ങു​മെ​ന്നാണ് അണിയറക്കാർ പുറത്തുവിടുന്ന വിവരം.